0%

Chapter Title : ഇണക്കുരുവികൾ 18 [പ്രണയ രാജ]

ഇണക്കുരുവികൾ 18

Enakkuruvikal Part 18 | Author : Pranaya Raja

Previous Chapter



ആ മിസ്സ് കോൾ കണ്ടതും മനസ് വല്ലാതെ സന്തോഷിച്ചു. ഒപ്പം തന്നെ ഭയവും നിഴലിച്ചു. തന്നോട് ക്ഷമിച്ചു എന്നു പറയാൻ അവൾ വിളിച്ചതാണെങ്കിൽ അതിൽ പരം സന്തോഷം വേറെ ഇല്ല, എന്നാൽ ഇന്നു താൻ ആദ്യമായി അവളെ തല്ലി. തന്നെ വെറുത്തു എന്നാ നാവ് മൊഴിയുന്നത് കേൾക്കാൻ പോലും തനിക്ക് ശക്തിയില്ല. പ്രണയം അതൊരു അനുഭൂതിയാണ്, വികാരങ്ങളുടെ സാഗരവും, അതിൽ അലയടിക്കുന്ന തിരകൾ ആ വികാരത്തിൻ്റെ തീവ്രതയും. മാളുവിൻ്റെ കോൾ കണ്ടപ്പോയെ മനസിൽ പൂത്തുലഞ്ഞ വസന്തത്തിൽ പുഷ്പങ്ങൾ മധുകണങ്ങൾ പൊഴിക്കുമ്പോൾ, സൂര്യതാപം ഉയർന്ന പോലെ എന്നിലെ ഭയവും അലയടിച്ചു. എന്നിലെ സന്തോഷ വസന്തത്തിൽ വിരിഞ്ഞ പനിനീർ പുഷ്പങ്ങൾ പതിയെ വാടി തുടങ്ങുകയായിരുന്നു. പതിയെ വിറക്കുന്ന കൈകളാൽ ഞാൻ വാട്സ് ആപ്പ് തുറന്നു നോക്കി. മാളുവിൻ്റെ അഞ്ചു മെസേജ്. അതു തുറന്നു നോക്കാൻ ഞാൻ ഏറെ ഭയപ്പെടുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. മനസ് വല്ലാത്ത ഒരു മൽപ്പിടുത്തത്തിലായിരുന്നു. ഹൃദയ - തുടിപ്പിൻ്റെ താളം ഉയർന്നു, ശരീരത്തിൽ അങ്ങിങ്ങായി വിയർപ്പു കണങ്ങൾ പൊടിഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അസ്വസ്ഥത എന്നെ വേട്ടയാടാൻ തുടങ്ങി, ഒന്നുമറിയാതെ എൻ്റെ മാറിൽ തല ചാഴ്ച്ചു കിടക്കുന്ന അഭി വായയടയ്ക്കാതെ എന്തൊക്കെയോ പറയുന്നുണ്ട്, അവ്യക്തമായ അവളുടെ സ്വര വിചികൾ എന്നെ തേടിയെത്തുന്നുമുണ്ട്. ഒടുക്കം ഞാൻ അവളുടെ മെസേജ് വായിക്കാനായി തുറന്നു. "എന്താ വല്യ ആളെ പോലെ തല്ലി, എന്നിട് ഞാൻ വിളിച്ചപ്പോ എടുക്കാൻ പറ്റില്ല അല്ലെ "

💬 Comments

View all comments