0%

Chapter Title : ഇണക്കുരുവികൾ 2 [വെടി രാജ]

അപ്പോ നാളെ ഞാൻ വിളിക്കാ
ഷാജി: ഒക്കെ ടാ
ഷാജിയേട്ടനുമായി സംസാരിച്ചു കഴിഞ്ഞ സമയം മനസിന് ഒരാശ്വാസമായി. പിന്നെ കൊറെ നേരം ഫോണിൽ കളിച്ചു
എടാ കൊരങ്ങാ നീ എന്തെടുക്കുവാ അവിടെ
നിത്യയുടെ വിളി കേട്ടാണ് ഞാൻ താഴേക്കിറങ്ങുന്നത്
ഞാൻ: എന്താടി കഴുതേ കിടന്നു കാറുന്നത്
നിത്യ: അയ്യോ ഞണ്ണാൻ നേരായപ്പോ വിളിച്ചാ വേറെ പണിയൊന്നുമില്ലല്ലോ
അവളുടെ കൗണ്ടർ അസ്ഥാനത്തായപ്പോ തല്ലാനായി ഞാൻ കൈയ്യോങ്ങിയതും അവൾ ജീവനും കൊണ്ടോടി അമ്മയ്ക്കടുത്തേക്ക്. സേഫ് സോൺ പിടിച്ച സന്തോഷം ആ മുഖത്തുണ്ട്. എന്നാൽ AWM വെച്ച് ഹെഡ് ഷോട്ട് കാത്തു നിക്കുന്ന FF Player പോലെ ഞാൻ അവസരത്തിനായി കാത്തിരുന്നു. ഞങ്ങൾ ഭക്ഷണം കഴിക്കുന്ന ഇടവേളയിൽ ഒന്നു അവളുടെ കാലിൽ ചവിട്ടാൻ ശ്രമിച്ചെങ്കിലും അവൾ രക്ഷപ്പെട്ടു. ഞാൻ പെട്ടെന്ന് ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയി.
കുറച്ചു നേരത്തിനു ശേഷം അവൾ കൈ കഴുകാനായി വരുമ്പോ അവൾക്കായി ഞാൻ കാത്തിരുന്നു, അവൾ വരുമ്പോ എതിരെ വന്ന എന്നെ കണ്ടുവെങ്കിലും പൊട്ടിപ്പെണ്ണ് കാര്യം മറന്നിരുന്നു. അവൾ അടുത്തെത്തിയതും തലക്കൊരു കിഴുക്കും കൊടുത്താൽ മുകളിലേക്കോടി
നിത്യ : അമ്മേ....
അമ്മ: എന്താടി
നിത്യ : ആ നാറി എൻ്റെ തലക്കു കുത്തി
അമ്മ: ആ നന്നായി
നിത്യ : അല്ലെലും നിങ്ങക്ക് അവനോടല്ലെ ഇഷ്ടം എനിക്കറിയ.
അമ്മ : ആണെ നന്നായി നീ ക്ലാസ്സ് കഴിഞ്ഞു വന്നെന്നോടു കള്ളം പറഞ്ഞില്ലെ
നിത്യ : അത് അമ്മേ തമാശ
അമ്മ: ഇത് മോളെ വോറൊരു തമാശ അതാ അമ്മ ഇടപെടാത്തത്
ഉരുളക്കുപ്പേരി പോലുള്ള അമ്മയുടെ മറുപടി അവളെ ചൊടുപ്പിച്ചു. അവൾ ഒന്നും പറയാതെ മുറിയിലേക്കു പോയി.
അമ്മ: എടി പാത്രം കഴുകി വെച്ചിട്ടു പോടി
അവൾ ഒന്നും പറയാതെ മുറിയുടെ വാതിലും അടച്ച് അകത്തെ ലൈറ്റും ഓഫാക്കി'. അതു നോക്കി നിന്ന അമ്മ പ്രശ്നം വശളാക്കണ്ട എന്നു കരുതി അടുക്കലയിലേക്കു പോയി. ഞാൻ ഫോണിൽ കളിച്ചു എപ്പയോ ഉറങ്ങി.
രാവിലെ കൃത്യം അഞ്ചു മണിക്ക് അവളുടെ ഫോൺ വന്നു . ആയിഷയുടെ മുന്നാമത്തെ റിംഗ് കഴിഞ്ഞു കോൾ കട്ടായി . അടുത്ത കോൾ വന്നതും രണ്ടാമത്തെ റിംഗ് അടിച്ചതും ഞാൻ എടുത്തു
ഞാൻ: ഗുഡ് മോർണിംഗ്
ആയിഷ : ഗുഡ് മോർണിംഗ്, എന്താടാ ഇന്നലെ പണി
ഞാൻ: എന്ത് ഒലക്ക
ആയിഷ : അതു തന്നാ ഞാനും ചോദിച്ചെ

💬 Comments

View all comments