0%

Chapter Title : ഇണക്കുരുവികൾ 2 [വെടി രാജ]

ഒലക്ക
അവളുടെ ഒടുക്കത്ത ചിരിയും
ഞാൻ: എടി വേട്ടാവളിയത്തി നിൻ്റെ ഡബിൾ മിനിംഗ് നിർത്തിക്കെ
ആയിഷ : ടാ വേണ്ട ട്ടോ
ഞാൻ: അൻ്റെ ഓനോട് നൈറ്റ് കുറുകി കുറുകി പെണ്ണിന് ഡബിൾ മീനിംഗ് കൂടിക്കുന്നു
ആയിഷ : ഇൻ്റെ റബ്ബേ ഈ പാവം ഞമ്മളോട് ഇവനെന്തൊക്കാ പറയണേ
ഞാൻ: എ ടി സെയ്ത്താനെ നി എന്നെ കൊണ്ട് പറയിപ്പിക്കരുത്
ആയിഷ : ഇല്ല ഞമ്മളള് ബിട്ടു മോനെ അപ്പോ ഞമ്മ ഡ്യൂട്ടി കഴിഞ്ഞെ
ഞാൻ: ഓ ശരി എൻ്റെ മുത്തെ
ആയിഷ.: സുഖിച്ച് മോനെ, പതപ്പിക്കാൻ നിന്നെ കഴിഞ്ഞെ വേറൊരുത്തൻ ഉള്ളു
ഞാൻ അതിനു മറുപടിയയി ചിരിക്കുക മാത്രം ചെയ്തു. പിന്നെ പണികൾ ഇണ്ടെന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു പോയി. ആയിഷ കാണാൻ സുന്ദരിയായ ഒരു ഉമ്മച്ചിക്കുട്ടി നല്ല വട്ട മുഖവും തത്തമ്മ ചുണ്ടു പോലുള്ള മുക്കും പവിഴം പോലെ തോന്നിക്കുന്ന ചുണ്ടും മിതമായ തടിയും അടിപൊളി ഉമ്മച്ചി കുട്ടിയാണ്.
ഇത്രയൊക്കെ പറഞ്ഞപ്പോ ഇതു നമ്മുടെ നായികയാണോ എന്നും പറഞ്ഞ് ആരും സന്തോഷിക്കല്ലെ അത് രജിസ്ട്രർ കഴിഞ്ഞ വണ്ടിയാ എൻ്റെ കുട്ടുക്കാരൻ അജ്മൽ കെട്ടിയ ഹൂറി. കൂട്ടുകാരൻ്റെ ഭാര്യ എന്നെ വിളിക്കുന്നതും സംസാര രീതിയും വെച്ചു തെറ്റു ധരിക്കല്ലേ അതൊക്കെ ഒരു കഥയാണ് സമയാസമയം അതിൻ്റെ എല്ലാം ചുരുൾ താനെ അഴിയും അതല്ലേ അതിൻ്റെ ഒരു സുഖം
ഞാൻ നേരെ പല്ലു തേച്ച് മുഖം കഴുകി താഴെ ചെന്നതും എനിക്കുള്ള കാപ്പിയും മുട്ടയും മേശയിലുണ്ട് ഞാൻ അതു കഴിച്ച് ബൈക്കിൻ്റെ ചാവിയും എടുത്ത് പുറത്തേക്കിറങ്ങി. എനിയെൻ്റെ പ്രാക്ടീസ് ടൈമാണ്. അതു നോർമ്മൽ ആയതോട് വെറുതെ വിവരിക്കണ്ടല്ലോ . വാർമ്മപ്പ് ചെയ്ത് ബോഡി ഹിറ്റാക്കി എന്നും ചെയ്യുന്ന ഫോമുകൾ ചെയ്ത് സമയം ഏഴാവാൻ കാത്തിരിക്ക പിന്നെ വീട്ടിലേക്ക് വന്ന് കുളിച്ച് ഫ്രഷ് ആയി അമ്മ ഒരുക്കിയ ഫുഡ് അടിക്ക പിന്നെ ഫോൺ കളി ഊരു തെണ്ടലാണ് പണി പക്ഷെ ഇപ്പോ കോളേജ് ചേർന്നോണ്ട് ഊരുതെണ്ടൽ മാറി

ഞാൻ റെഡിയായി നിൽക്കുമ്പോ നമ്മുടെ പാര അതാ വരുന്നു വെള്ള ചുരിദാർ അണിഞ്ഞ് . ഒരു മാലാഖ പോലെ കാണാൻ സുന്ദരി ആയിട്ടാണ് വരവ്. സത്യത്തിൽ അവൾ അടിപൊളി ലൂക്കാണ് കേട്ടോ സ്വന്തം പെങ്ങളായി പിറന്നില്ലെ ഞാൻ തന്നെ ലൈനടിച്ചെനെ. പക്ഷെ അവളുടെ സ്വഭാവം അറിയുന്ന ഞാൻ ഒരിക്കലും ആ തെറ്റു ചെയ്യില്ല.

💬 Comments

View all comments