0%

Chapter Title : ഇണക്കുരുവികൾ 3 [വെടി രാജ]

ഓ ശരി പനിക്കുന്ന പോലുണ്ടെടി
അവൾ എഴുന്നേറ്റു വന്ന് എൻ്റെ നെറ്റിയിലും കഴുത്തിലും ഇടതു കൈ വച്ചു നോക്കി.
നിത്യ : ചുടൊന്നും ഇല്ലാലോ
ഞാൻ: അറിയില്ല പനിക്കണ പോലുണ്ട്.
നിത്യ: എന്നാ ഒരു പാരസെറ്റാമാൾ വാങ്ങി കുടിക്ക് ,എന്നിട്ട് ക്ലാസിൽ പോയി കിടക്ക്
ശരിയെന്ന് തലയാട്ടി ഞാൻ ക്ലാസിലേക്ക് പോയി, ഈ ചൂടിൻ്റെ മരുന്ന് ഒരു മെഡിക്കൽ ഷോപ്പിലും കിട്ടില്ല അതിനുള്ള മരുന്നു നിൻ്റെ കുടെ അല്ലെ മോളെ. ഞാൻ ക്ലാസിലെത്തി പയ്യെ ബഞ്ചിൽ കിടന്നു
ജിഷ്ണു: എന്താ അളിയ
ഞാൻ : ഒരു തലവേദന
ജിഷ്ണു .: എന്നാ കിടന്നോ മുത്തേ
ഞാൻ ഒരു ചിരി ചിരിച്ചു പിന്നെ ബെഞ്ചിൽ തലവെച്ചു കിടന്നു. ചുറ്റിലും കലപില ശബ്ദമാണ് ഉച്ചക്കത്തെ ഇടവേള അത് വേറെ ലെവൽ ആണ്. എന്നാൽ എന്നെ വിസ്മയിച്ചത് അതൊന്നും അല്ല
ഈ ബഹളം ഒന്നും ഞാൻ അറിയുന്നില്ല ഞാൻ ഈ ക്ലാസിൽ ഉണ്ടെങ്കിലും ഞാൻ ഇവിടെ അല്ലാത്ത ഒരു പ്രതീതി. എനിക്കും വ്യകതമായി ഒന്നും മനസിലാവുന്നില്ല . മായാലോകം, സ്വപ്നലോകം
ഇതൊക്കെ ഉണ്ടോ ദിവാസ്വപ്നം ആണോ ഞാൻ കാണുന്നത്. മിഴികൾ അടക്കാതെ സ്വബോധത്തോടെ ഞാൻ ഉണർന്നിരിക്കെ ഞാൻ ചലിക്കാതെ തന്നെ മറ്റൊരിടത്തെത്തി.
എന്താണ് എനിക്കു സംഭവിക്കുന്നത്. അവളുടെ ആ പുഞ്ചിരി കണ്ട നിമിഷം മുതൽ എന്നിൽ പല മാറ്റങ്ങളും ഉണ്ടായിരിക്കുന്നു. ദുർബലമല്ലാത്ത തൻ്റെ മനസ് ദുർബലമായത് അവനറിഞ്ഞു.
വികാരങ്ങൾ കീഴ്പ്പെടുത്താൻ താൻ ആർജിച്ച കഴിവുകൾ തന്നെ കൈവെടിഞ്ഞു. ഇപ്പോ തനിക്കു മുന്നിൽ ആ മുഖം മാത്രം ആ മന്ദഹാസം മാത്രം.
ഒരു പൂ വിരിയുന്ന നിമിഷമേതെന്നു പറയാൻ കഴിയാത്ത പോലെ പ്രണയം എപ്പോ എങ്ങനെ വിരിയും എന്ന് ആർക്കും പറയുവാനാവില്ല. ഇന്ന് 'നവിൻ്റെ മനസിൽ പ്രണയത്തിൽ പൂമൊട്ടുകൾ വിടരാൻ കൊതിച്ചിരുന്നു. ക്ലാസ്സുകൾ ആരംഭിച്ചു. അവസാനിച്ചു പിരിവുകൾ മാറുന്നു ഒന്നും അവനറിയുന്നില്ല ജിഷ്ണു സുഹൃത്തിനോട് തൻ്റെ ആത്മാർത്ഥത വ്യക്തമാക്കിയതിവിടെ ആണ് ടീച്ചർമാരെ അവനു വയ്യ എന്നു കൺവിൻസ് ചെയ്ത് അവനെ അവൻ്റെ സ്വപ്ന ലോകത്ത് ചേക്കേറാൻ വിട്ടു.
പ്രണയ ലോകത്തെ നവ ശലഭം വർണ്ണാർദ്രമായ ചിറകുകളാൽ ദിക്കറിയാതെ പാറിപ്പറന്നു ഒരു പുഷ്പത്തെ മാത്രം തേടി. ജിൻഷ എന്ന പുഷ്പത്തെ തൻ്റെ പ്രണയത്തിൻ്റെ മൂർത്തി ഭാവത്തെ
അവൻ തേടി അലഞ്ഞു. ആ ചിറകുകൾ വേഗത കൂടി പെട്ടെന്ന് ' തൻ്റെ ചിറകൾ ആരോ വിരലാൽ കുട്ടിപ്പിടിച്ചു അവൻ കേണു

💬 Comments

View all comments