Chapter Title : ഇണക്കുരുവികൾ 5 [വെടി രാജ]
ഒരു ശരീരം മനസ്. കടപ്പാടുകളുടെ തീരാക്കടലുണ്ട് എനിക്ക് അതൊരിക്കലും തീരില്ല . അതാർക്കും തീർക്കാനും കഴിയില്ല. മണ്ണിൽ പിറന്ന സാക്ഷാൽ കൃഷ്ണനു പോലും കഴിഞ്ഞിട്ടില്ല. പിന്നെ എനിക്കെങ്ങനെ കഴിയും.
അമ്മ സ്വന്തം കൈ കൊണ്ട് വാരിത്തന്ന ഭക്ഷണം അമൃതായി ഞാൻ നുകർന്നു. മനസ് ഭക്ഷണത്തോട് വിരക്തി കാട്ടുമ്പോഴും അബോധമനസ് നുകരുന്നുണ്ടായിരുന്നു അമ്മയെന്ന വാത്സല്യത്തെ ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം അമ്മയെന്നെ മടിയിൽ കടത്തി മുടികൾ തൻ്റെ വിരലാൽ കോതി. ആ തലോടൽ അത് മതിയായിരുന്നു മനസ് ശാന്തമാക്കാൻ . ശാന്തമായ മനസ് നിദ്രയുടെ ദേവിയുടെ മടിത്തട്ടിൽ 'ഞാനുറങ്ങി. എൻ്റെ അമ്മയുടെ മടിയിൽ.
എപ്പൊഴോ ഞാൻ ഉണർന്നു . ആ മടിയിൽ തന്നെയാണ്. ഞാൻ ഉറങ്ങുന്നത്. അമ്മ എവിടെയും പോയിട്ടില്ല ആ മിഴികളും അടഞ്ഞിരിക്കുന്നു. അമ്മയും മയക്കത്തിലാണ് കാലിൽ ഭാരം ഉള്ളതു പോലെ തോന്നിയ ഞാൻ തലയുയർത്തി നോക്കി. നിത്യ അവൾ എൻ്റെ കാലിൽ തലവെച്ചുറങ്ങുന്നു. ആ മുഖം വാടിയ പനിനീർ പുഷ്പം പോലെയുണ്ട്. മനസു കല്ലായി കഴിഞ്ഞ ഈ വേളയിൽ എനി ഇവരെ എന്തിനു ഞാൻ സങ്കടപ്പെടുത്തണം കരയാൻ എനിക്കു കണ്ണു നീരില്ല. ആ കണ്ണുനീർ അവൾ അർഹിക്കുന്നില്ല. ഞാൻ അമ്മയെ വിളിച്ചു . അമ്മയോടൊപ്പം നിത്യയും ഉണർന്നു.
അമ്മ: ഞാൻ കഴിക്കാൻ വല്ലതും എടുക്കാം മോനെ
ഞാൻ: ഇപ്പോ ഒന്നും വേണ്ട അമ്മെ വിശക്കുമ്പോ ഞാൻ പറയാ
അമ്മ: എന്നാ ഞാൻ താഴോട്ടു ചെല്ലട്ടെ കുറച്ചു പണി ഉണ്ട്
ഞാൻ ശരിയെന്നു തലയാട്ടി.
അമ്മ: ടീ നിത്യ നി ഇവിടെ തന്നെ ഉണ്ടാവണം
അവൾ ഉണ്ടാവും
💬 Comments
View all comments