Chapter Title : ഇണക്കുരുവികൾ 5 [വെടി രാജ]
അവളുടെ കർത്തവ്യം നിർവഹിച്ചു. ആ കോൾ ഒന്നെടുക്കാൻ പോലും അവൻ്റെ മനസനുവദിച്ചില്ല . ഒരു തരം വിരക്തി . സമയം പാഞ്ഞകലുകയാണ്. അമ്മ ആ വാതിൽക്കൽ വന്നു നിൽക്കുന്നതു പോലും അവനറിഞ്ഞില്ല. ഏറെ നേരം മകൻ്റെ വിഷമം ആ അമ്മ കണ്ടു നിന്നു.
അമ്മ: അപ്പു മോനേ.,...
ആ വാക്കുകൾ അവനെ ഉണർത്തി . ചിന്തകൾ തൻ കൊടുമുടിയിൽ നിന്നും അവൻ പടിയിറങ്ങി. ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഉറങ്ങാതിരുന്നതിനാൽ ആ മിഴികൾ രക്ത വർണ്ണമായിരുന്നു. അവൻ്റെ ആ കോലം അമ്മയിൽ ' നോവായി പടർന്നു .
അമ്മ: മോനിന്നു 'ക്ലാസ്സിൽ പോണില്ലേ
ഞാൻ: ഇല്ല ഇന്നു വയ്യ അമ്മേ
അമ്മ: എന്നാ പോവണ്ട അമ്മ ഇപ്പോ വരാം
അമ്മ താഴോട്ടു പടിയിറങ്ങി പോയി. ഞാൻ അവിടെ തന്നെ കിടന്നു.അമ്മ നിത്യയുടെ അടുത്തു പോയി .
അമ്മ: മേളേ നീ വേഗം കുളിച്ച് റെഡിയായി ബസ്സിൽ പൊയ്ക്കോ
നിത്യ: അതെന്താ അമ്മേ
അമ്മ : അവനിന്നു ലീവാ
നിത്യ: ഞാനും പോകുന്നില്ല അമ്മേ ഞാനും ഉറങ്ങിട്ടില്ല
അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. നേരെ എൻ്റെ അരികിൽ വന്നു എന്നെ കൊണ്ട് പല്ലു തേപ്പിച്ചു പിന്നെ എനിക്കായി ഭക്ഷണവും ആയി വന്നു. വേണ്ട എന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല പിന്നെ ആ കണ്ണു നീരിനു മുന്നിൽ അടിയറവു പറഞ്ഞു.
അമ്മ അർത്ഥം ഒരിക്കലും വിവരിക്കാനാവാത്ത വാക്ക് . ദൈവത്തിനും മുകളിൽ നിൽക്കുന്ന വാക്ക് . ആദ്യമായി ഞാനുരുവിട്ട ജീവ മന്ത്രം. സഹനത്തിൻ്റെ മൂർത്തി ഭാവം. ജീവിതകാലം മുഴുവൻ എന്നെ ചുമക്കുന്ന ഒരേ
💬 Comments
View all comments