Chapter Title : ഇണക്കുരുവികൾ 6 [വെടി രാജ]
തോന്നി അത് പൊളിഞ്ഞു
ശ്വാം : പേരെന്താ
ഞാൻ: ജിൻഷ
ശ്യാം : അപ്പോ മറ്റേതോ
ഞാൻ: മാളൂട്ടി
ശ്യാം: കണ്ട കണ്ട ഇപ്പോ എങ്ങനെ ആ പേര് പറയുമ്പോ എന്താ ഒരു ഇത്
ഞാൻ: ടാ അത് പ്രേമമൊന്നുമല്ല. അവൾക്ക് എന്തോ പ്രത്യേകത ' ഉണ്ട്, ഒരിക്കലെങ്കിലും എനിക്കൊന്ന് കാണണം അവളെ. അതൊരാഗ്രഹം ആണ്.
ശ്യാം: എന്താ മോനെ ഒന്നും അങ്ങോട്ടു ക്ലിയറാവണില്ല
ഞാൻ അവനു കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കി കൊടുത്തു. എല്ലാം കെട്ടു ഒരു മന്ദസ്മിതം അവൻ്റെ അവൻ്റെ മുഖത്തു വിരിഞ്ഞു.
ഗോപികമാരുടെ ഹൃദയം നിനക്കാ കണ്ണാ
നിൻ ഹൃദയമോ രാധയല്ലോ
കാർമുകിൽ വർണ്ണൻ നിൻ ഓടക്കുഴൽ
നാദം കേൾക്കും നിമിഷം
ആനന്ദ നടനം ആടിടും രാധ
വറുതെ വരികൾ എന്തോ മൊഴിഞ്ഞ, അവൻ പിന്നെ എന്നോടായി പറഞ്ഞു.
" കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം നീ കേട്ടിട്ടുണ്ടോ അതാടാ പ്രണയം. ആയിരം ഗോപികമാർ മനസിലേറ്റിയവനെ സ്വന്തം ആക്കിയ സൗഭാഗിനിയാണ് രാധ. ഒരായിരം ഗോവികമാരോടൊത്ത് കളിച്ചും രസിച്ചു നടന്നാലും രാധയ്ക്കു മാത്രമായി ജീവിച്ചവനാണ് കൃഷ്ണൻ '' '.
എന്തോ നിൻ്റെ വാക്കുകൾ കേൾക്കുമ്പോ ആ ഫോൺ മെസേജ് അയച്ച പെണ്ണ് നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് എന്നൊരു തോന്നൽ. ഏതൊരു പെണ്ണും അവളുടെ പുരഷൻ്റെ മനസിൽ അവൾക്കു മാത്രം സ്ഥാനം വേണമെന്നേ ആഗ്രഹിക്കു എന്നാൽ ഇവൾ നിൻ്റെ മനസ് വേറൊരാൾ സ്വന്തമാക്കിയതറിയാം എന്നാലും നിന്നെ സ്നേഹിക്കുന്നു കളങ്കമില്ലാതെ. വിട്ടു കളയല്ലെ പൊന്നു മോനെ പിന്നെ ഒരിക്കലും ഇങ്ങനെ ഒന്നിനെ കിട്ടില്ല.
അവൻ്റെ വാക്കുകൾ അപ്പുവിനെ വല്ലാതെ ഒരു തരം അവസ്ഥയിലെത്തിച്ചു. ആ അവസ്ഥയെ എന്തു പേരിട്ടു വിളിക്കണമെന്നറിയില്ല.
ഞാൻ: ടാ ഞാൻ പോട്ടെ നേരായി
ശ്യാം: ശരിടാ പിന്നെ ഞാൻ പറഞ്ഞത് ഒന്നാലോചിക്ക്
ഞാൻ: ആടാ
അവനു മറുപടി കൊടുത്തു ഞാൻ ബൈക്ക് എടുത്ത് നേരെ വിട്ടിലേക്കു പിടിച്ചു. ഞാൻ വീട്ടിലെത്തുമ്പോ അനു വിളക്കുമായി കൊലായിലേക്കു വരുന്നു.
ദീപം .,,,,,,,
ദീപം ...........
ദീപം.........
ആ ശബ്ദം കേൾക്കുവാൻ തന്നെ നല്ല രസം വിളക്കു വെക്കുന്നത് കാണുക എന്നത് നല്ലൊരു ഫീൽ ആണെന്ന് ഇന്നു ഞാൻ അറിഞ്ഞു. സാധാരണ ഏഴര കഴിയാതെ ഞാൻ വരാറില്ല. ദീപത്തിൻ്റെ വെളിച്ചത്തിൽ അനുവിൻ്റെ മുഖകാന്തി കൂടിയിരുന്നു. അവൾ അവിടിരുന്നു നാമജപം ചെയ്യുന്നു ഇടക്കിടെ തിരി നീട്ടി കൊടുക്കുന്നു വിരൽ തുമ്പിൽ പടർന്ന എണ്ണ
💬 Comments
View all comments