Chapter Title : ഇണക്കുരുവികൾ 6 [വെടി രാജ]
അവൾ തൻ്റെ കാർകൂന്തലിൽ തേക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി.
എന്തോ ഓർമ്മ വന്ന പോലെ അപ്പു വിളക്കിനെ തൊഴുത് അകത്തേക്ക് പോയി മുറിയിലിരുന്നു. സ്വയം ആശയക്കുഴപ്പത്തിലാണ് താൻ. ആദ്യമായി തോന്നിയ പ്രണയം അവൾ തിരസ്ക്കരിച്ച നിമിഷം മുതലാണ് തൻ്റെ മനസ് ദുർബലമായത് . പ്രണയമെന്ന വികാരത്തെ താൻ വെറുത്തു . ഒരു പെണ്ണും തൻ്റെ കാമുകി ആവില്ലെന്നും ശപദം ചെയ്തു.
പക്ഷെ തനിക്കെന്തു പറ്റി താൻ ഏറെ വെറുക്കുന്ന അനുവിൻ്റെ സൗന്ദര്യം പോലും താൻ ആസ്വദിച്ചില്ലെ. മാളൂട്ടി അവൾ ആരാണ് അവൾ ശരിക്കും തൻ്റെ മനസിനെ സ്വാധീനിക്കുന്നു '. തന്നെ അധീനതയിൽ ആക്കാൻ അവൾ ശ്രമിക്കുന്നില്ലെ. എല്ലാവരുടെയും അടുത്ത് ചുടാവുന്ന ഞാൻ എന്ത് കൊണ്ട് അവളുടെ അടുത്ത് ചുടാന്നുന്നില്ല. അവളെ കാണുവാൻ മനസ് വിതുമ്പുന്നത് എന്തു കൊണ്ടാണ് ഇതാണോ പ്രണയം. പ്രണയിക്കാൻ അവളെ കുറിച്ച് തനിക്കെന്തറിയാം ആദ്യം അറിയണം അവളാരെന്ന്
താഴെ ചെന്ന് ഞാൻ ഭക്ഷണം കഴിച്ചു . അനു എന്നെ ചുറ്റി പറ്റി നടക്കുന്നുണ്ടെങ്കിലും പരുന്തിൻ്റെ കയ്യിൽ നിന്നും കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ ഒളുപ്പിച്ച തള്ളക്കൊഴി പോലെ നിത്യ എനിക്കരികിൽ പാറി പറന്നു. അനുവിൻ്റെയും എൻ്റെയും ദൃഷ്ടി ഒരിക്കലും ഒന്നു ചേരാതിരിക്കാൻ നിത്യ നടത്തുന്ന പരാക്രമങ്ങൾ എന്നിൽ പുഞ്ചിരി വിടർത്തി. ഇടക്കിടെ അവളെന്നെ കണ്ണുരുട്ടുന്നുണ്ട്.ഞാൻ വേഗം ഭക്ഷണം കഴിച്ച് റൂമിൽ ചെന്ന് വാതിലടച്ചു കട്ടിലിൽ കിടന്നു.
മാളൂട്ടി അവൾ മനസിനെ കീഴ്പ്പെടുത്തുന്നുവോ . അവൾ , എന്തുകൊണ്ടാണ് താൻ അവളെ കുറിച്ച് ചിന്തിക്കുന്നത്. ശ്യാം അവൻ്റെ വാക്കുകൾ അതാണൊ തന്നെ കൂടുതൽ ചഞ്ചലമാക്കിയത്. ഒരു പക്ഷെ തൻ്റെ കുറച്ചു മുന്നത്തെ ദുഃഖങ്ങൾക്ക് അവൾ ഒരു സ്വാന്തനമായി ഭവിച്ചോ. ജിൻഷ തൻ്റെ മനസിലുണ്ടാക്കിയ മുറിവുകളുടെ മരുന്നാണോ ഇവൾ.
പാടില്ല ഒരിക്കലും താൻ അങ്ങനെ ചിന്തിക്കരുത് തൻ്റെ മനസ് ആദ്യമായും അവസാനമായും ഒരുത്തിക്ക് സമർപ്പിച്ചതാണ്. അവൾ അത് ചവറു പോലെ ചുരുട്ടി കൂട്ടിയെറിഞ്ഞു എന്നാലും അവളോടുള്ള തൻ്റെ പ്രണയത്തിന് അന്ത്യമില്ല അത് അനശ്വരമാണ്. ജിൻഷ അവൾ തൻ്റെ പ്രണയത്തിൻ്റെ ദേവീ ഭാവമാണ് മനസിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞതാണ് . കടലാസിൽ കുത്തിക്കുറിച്ച ബാല്യത്തിലെ ഓർമ്മകളല്ല അവ യവ്വനത്തിൻ്റെ മാറിൽ പ്രണയമാം തൂലികയിൽ സ്വപ്നങ്ങൾ തൽ മഷിയിൽ ചാലിച്ച് സ്വന്തം മനസിൽ പച്ചക്കുത്തിയ ശില്പമാണവൾ അതു മായില്ല.
ടാ കോപ്പേ നീ വല്യ ഷാജഹാനല്ലേ അവക്കായി മനസിൽ താജ്മഹൽ കെട്ടിയതാ നി
ദേ നീ എൻ്റെ അടുത്ത് മിണ്ടാൻ
💬 Comments
View all comments