Chapter Title : ഇന്ദു [ജയശ്രീ]
) : എടോ എന്തെ ഒന്നും മിണ്ടാതെ
ഇന്ദു ഒന്നും മിണ്ടിയില്ല
ഗോപൻ : ചുറ്റുപാട് മാറിയത്കൊണ്ട് ആവും
രണ്ടു ദിവസം കഴിയുമ്പോൾ എല്ലാം ശരി ആവും.... താൻ കിടന്നോ
പിറ്റേന്ന് സൽക്കാരം
ഭംഗിയുള്ള നീല ചുരിദാറിൽ ഇന്ദു
ഇന്ദുവിൻ്റെ വീട്ടിൽ നിന്നും എല്ലാവരും വന്നിരുന്നു അടുത്ത ബന്ധുക്കൾ അടക്കം 26 പേർ
എല്ലാവരും ഒരു വലിയ മേശയ്ക്ക് ചുറ്റും ഇരുന്നു പലഹാരങ്ങൾ കഴിക്കുന്നു
ഇന്ദു : അല്ല മെമേ വിന് ചേട്ടൻ എന്താ വരാഞ്ഞത്
പത്മിനി : അവൻ എന്തോ എവിടെയോ പോണം ന്ന പറഞ്ഞത്
കൂട്ടത്തിൽ നിന്നും വീണ എഴുന്നേറ്റ് വന്നൂ
വീണ : എടി ഒന്നിങ്ങു വന്നേ...
അവർ രണ്ടുപേരും കുറച്ച് മാറി നിന്നു
ഇന്ദു : എന്താ ടീ
വീണ : അതേയ് ഇത് വിനു ചേട്ടൻ നിനക്ക് തരാൻ പറഞ്ഞതാ...
അവള് ഒരു കടലാസും ഒരു കടലാസ് പൊതിയും അവൾക്ക് നൽകി
വീണ : ഒറ്റക്ക് ഇരിക്കുമ്പോഴേ അതിൽ നോക്കാൻ പാടുള്ളൂ ന്ന പറഞ്ഞത്
വരൂ അപ്പുറത്തേക്ക് പോകാം....
തുടരും...
💬 Comments
View all comments