Chapter Title : ഇങ്ങനെയും ഒരു പ്രണയം 4 [നളൻ]
ഒക്കെ ഒണ്ടാരുന്നു കാരണം ഇനി ഞാൻ അയാളുടെ മകളെ എങ്ങാനും പ്രേമിക്കുകയാണോ എന്ന് അയാൾക്ക് ഡൌട്ട് ഒണ്ടോ. ഇനി വല്ല സിനിമയിൽ ഒക്കെ ഓണുന്നപോലെ എന്നെ തല്ലാൻ കൊണ്ടുപോകുക ആണോ.... ഇയാളെ കണ്ടിട്ട് മാന്യൻ ആണ്.... ഇതൊക്കെ ആയിരുന്നു എന്റെ ചിന്ത.
പുറത്തുള്ള ഒരു ബേക്കറിയിലേക്കാണ് ഞങ്ങൾ പോയത്. കേറിയ പാടെ അയാൾ രണ്ട് ചായ പറഞ്ഞു എന്നോട് കഴിക്കാൻ എന്തെങ്കിലും വേണോ എന്നും ചോദിച്ചു. ചില്ലുകൂട്ടിൽ ഇരുന്ന് പലഹാരങ്ങൾ എന്നെ ഇളിച്ചുകാണിച്ചു എങ്കിലും ഇയാൾ കൊല്ലാനാണോ വളർത്താൻ ആണോ കൊണ്ടുവന്നത് എന്ന് അറിയാത്തതുകൊണ്ട് ഞാൻ വേണ്ട എന്ന് പറഞ്ഞു.
ചായ വന്നു ഞാൻ ഒരു സിപ് കുടിച്ച ശേഷം തല പൊക്കി അയാളെ നോക്കിയപ്പോ പുള്ളി എന്നെ തന്നെ നോക്കി ഇരിക്കുന്നു. നോട്ടം അത്ര പന്തി അല്ലല്ലോ എന്ന് ചിന്തിച് ഇരുന്നപ്പോളേക്ക് പുള്ളി എന്റെ കയ്യിൽ കയറി പിടിച്ചു. പിന്നെ ഒരു ഡയ്‌ലോഗും.
എങ്ങനെയാ മോനോട് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല. എന്റെ മോളിപ്പോ പഴയതുപോലെ ആയി എല്ലാരോടും സംസാരിക്കാനും എല്ലാം തുടങ്ങി. എല്ലാത്തിനും കാരണം മോനാണ്.
ഇത് കേട്ടപ്പോ എന്റെ കിളി പോയി.
ഞാനോ.... എപ്പ എന്ന ചിന്ത ആയിരുന്നു എന്റേത്....
അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.
അവൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല. എല്ലാർക്കും അവളെ വലിയ ഇഷ്ടം ആയിരുന്നു. പ്രേതെയ്കിച്ചു അവളുടെ ചേട്ടന്. ഒരു വായാടി ആയിരുന്നു അവൾ. എല്ലാം തകർത്തത് ആ ദിവസം ആയിരുന്നു.
പറഞ്ഞു തുടങ്ങുബോലേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അത് കണ്ടപ്പോ എനിക്കും എന്തോ വിഷമം തോന്നി. ഇത്ര മുതിർന്ന ഒരാൾ എന്റെ മുന്നിൽ ഇരുന്ന് കരയുക എന്നൊക്കെ പറഞ്ഞാൽ അത് എനിക്ക് ആകെ അസ്വസ്ഥത ഉണ്ടാക്കി. അതുകൊണ്ട് തന്നെ ഞാൻ അയാളെ പറയാൻ അനുവദിക്കാതെ ഇടയിൽ കയറി പറഞ്ഞു....
അച്ഛൻ ....... അങ്ങനെ വിളിക്കാല്ലോ അല്ലെ....
ഞാൻ അയാളെ നോക്കി എങ്കിലും മറുപടി ഒന്നും ഇല്ല. ഞാൻ തുടർന്നു.
അച്ഛൻ പറഞ്ഞുവരുന്നത് എന്താണെന്ന് ഏറെക്കുറെ എനിക്ക് അറിയാം നിങ്ങൾക്ക് ഫാമിലി ആയി ഒരു ആക്സിഡന്റ് പറ്റി എന്നൊക്കെ
💬 Comments
View all comments