Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]
എനിക്ക് പോലീസ് ആകണം എന്നിലല്ലായിരുന്നു. ബാപ്പയും മൂപ്പരുടെ വാപ്പയും ഉണ്ടാക്കിയിട്ടിട്ടുള്ള സ്ഥാപനങ്ങളോ മറ്റോ നോക്കിനാടന്നാൽ പോരായിരുന്നോ? അങ്ങനെ ആയിരുന്നേനെ, ഒരുപക്ഷെ ഞാൻ എന്റെ ജീവിതത്തിൽ അനുവിനെ കണ്ടില്ലായിരുന്നു എങ്കിൽ. ഒരു ഉറുമ്പിനെ പോലും നോവിക്കരുത് എന്നാണ് അനുവിന്റെ പക്ഷം. അനു എന്നോട് അവസാനമായി പറഞ്ഞത് ഇത്രമാത്രമാണ്.
“കണ്ണുകൾ ചൂഴ്നെടുക്കണം. അർഹത്തിയില്ലാത്തതൊന്നും കാണരുത്. നാവു മുറിച്ചെടുക്കണം, രുചി അറിയുന്നത് ആഗ്രഹങ്ങളെ വർധിപ്പിക്കും. കൈകാലുകൾ ബന്ധനസതനായിരിക്കണം, രക്ഷപെടാൻ അവസരമൊരുക്കരുത്. കൊല്ലരുത്, ജീവിക്കാനുള്ള ആശ തീരണം”
“മരണം മുന്നിൽ കാണുന്ന നിമിഷം”
“അനു”
ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന സമയം. പുതുതായി വന്ന ജൂനിയേഴ്‌സിനെ റാഗ് ചെയ്ത രണ്ട് പയ്യന്മാരെ അടിച്ചു കൂട്ടി കളഞ്ഞതിനുള്ള സസ്പെൻഷൻ ലെറ്റർ വാങ്ങാൻ പ്രിൻസിയുടെ റൂമിന് മുന്നിൽ നിക്കുന്ന ദിവസമാണ് ആദ്യമായി ഞാൻ അനുവിനെ കാണുന്നത്. പ്രിൻസിയുടെ റൂം ഡോർ തുറന്ന് വന്ന അവളെ ഞാൻ അടിമുടി ഒന്ന് നോക്കി. തീർത്തും ഒരു വിഷാദ ഭാവം. അത്ര വെളുത്തിട്ടല്ല. എന്നാൽ കറുത്തിട്ടുമല്ല. മുടി കെട്ടാതെ പിന്നിലേക്കിട്ടിട്ടുണ്ട്. മറ്റൊന്നും എനിക്ക് ശ്രദ്ധിക്കാൻ ആയില്ല. ഒരു മിന്നൽ വേഗം എന്നപോലെ എന്റെയും അവളുടെയും നയനങ്ങൾ കൂട്ടിമുട്ടി. എന്നാൽ ഉടൻ തന്നെ തന്റെ കണ്ണുകളെ പിൻവലിച്ചു അവൾ നടന്നു പോയി. ഡിഗ്രി അല്ല, പുതിയ പിജി അഡ്മിഷൻ ആയിരിക്കും. സാധാരണ ലേറ്റ് ആയി അഡ്മിഷൻ എടുക്കുന്നവരാണ് പ്രിൻസിയുടെ റൂമിൽ വരാറ്. എന്റെ നോട്ടം കണ്ട് കൂട്ടുകാരൻ, കൂടെ സസ്പെൻഷൻ വാങ്ങാനുള്ള സോജു..
സോജു : മൈരേ….
ഞാൻ : എന്തൊരു മൊഞ്ചാടാ….
സോജു : മൈരേ നമ്മൾ പ്രിൻസിയെ കാണാൻ
💬 Comments
View all comments