Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]
പോവാണ്. അതും സസ്പെൻഷൻ വാങ്ങാൻ….
ഒന്ന് ചിരിച്ചു കൊണ്ട് പ്രിൻസിയുടെ റൂമിൽ കയറി.സസ്പെൻഷൻ ലെറ്റർ വാങ്ങി നോക്കിയ എന്റെ കണ്ണൊന്നു തള്ളി.
2 മാസം!!!.
കുറ്റം പറയാൻ പറ്റൂല. അടി കിട്ടിയ രണ്ടെണ്ണത്തിന്റെ പല സ്ഥലങ്ങളിലും പ്ലാസ്റ്ററുകൾ ഇടേണ്ടി വന്നിട്ടുണ്ട്…
“സസ്പെൻഷൻ കൊണ്ട് പൊരേൽക് പോയാൽ വാപ്പ ചിലപ്പോൾ കാല് തല്ലി ഒടിച്ചേക്കാം ”
ഒരു റിസ്കിനു നിന്നില്ല. നേരെ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ പോയി. ഞങ്ങൾ 8 പേര് ഒരു വീടെടുത്താണ് താമസിക്കുന്നത്. ഹോസ്റ്റലിനെക്കാൾ ഇതാണ് സുഖം. പോകുന്ന വഴിക്ക് മൂന്ന് കുപ്പിയും വാങ്ങി അടി തുടങ്ങി രണ്ട് മാസം കോളേജിന്റെ പരിസരത്ത് പോലും കണ്ടു പോകരുത് എന്നാണ് പ്രിൻസിയുടെ ഓർഡർ. രണ്ട് ദിവസം എങ്ങനെ കഴിച്ചു കൂട്ടി എന്നറിയില്ല. വെള്ളിയാഴ്ച റൂമിൽ വെച്ചു ഫ്രണ്ടിന്റെ ബര്ത്ഡേ പാർട്ടി ഉണ്ട്… സസ്പെന്ഷനിൽ ആയതു കൊണ്ട് പകൽ തന്നെ ഞങ്ങൾ കാര്യങ്ങളൊക്ക സെറ്റ് ചെയ്തു. രാത്രി ഒരു 10 ആകുമ്പോഴേക്കും കേക്ക് ഷോപ്പിൽ പോയി കേക്ക് വാങ്ങണം.
രാത്രി പാർട്ടി….
9 മണി ആയിക്കാണും പാർട്ടി തുടങ്ങിയിട്ട്.ക്ലാസ്സിൽ ഉള്ള ഹോസ്റ്റലിൽ താസിക്കുന്ന ഫ്രെണ്ട്സ് എല്ലാം എത്തി. എല്ലാവരും ഓരോ റൗണ്ട് പൂർത്തിയാക്കി. ഞാനും സോജോയും കൂടെ കേക്ക് വാങ്ങാൻ കടയിലേക്ക് പോയി. കേക്ക് വാങ്ങിയിട്ട് വേണം ഞങ്ങൾക്ക് അടി തുടങ്ങാൻ. കടകളൊക്കെ അടച്ചു തുടങ്ങിയിരിക്കുന്നു. ബേക്കറി ഷോപ്പിൽ കയറി കേക്ക് മേടിച്ചു പുറത്തിറങ്ങിയതും പുറത്തേ ബസ് സ്റ്റോപ്പിൽ അവൾ….
“അനു”
കയ്യിലൊരു ബാഗ് ഒക്കെ ഉണ്ട്. എനിക്കെന്തോ വളരെ അത്ഭുതം തോന്നി. ഈ പരിസരത്തു പെൺകുട്ടികൾ ഒന്നും
💬 Comments
View all comments