0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

വരാത്തതാണ്. അതും ഈ രാത്രി സമയത്തു. സകല കൂതറ ഏർപ്പാടും നടക്കുന്ന ഇവിടെ അവൾ ഒറ്റയ്ക്ക് നില്കുന്നതിലെ ഒരു അപാകത എന്നെ സംശയലുവാക്കി. സോജോ കാർ സ്റ്റാർട്ട് ചെയ്തു. ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു അവൾ നിൽക്കുന്ന സ്ഥലത്തേക്ക് നടന്നു. അവളുടെ മുഖത്ത് ചെറിയ പേടി കലർന്ന ദയനീയ ഭാവം നിഴലിച്ചു നിൽക്കുന്നു. ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്ന പോലെ തോന്നി. ഞാൻ അടുത്ത് എത്തി ഞാൻ : ഹേയ്, നീ…… അവൾ എന്നെ ഒന്ന് നോക്കി. ഭയം അവളെ കൂടുതലായി പിടിച്ചടക്കുന്നതായി തോന്നി. ബാഗിന്റെ വള്ളിയിൽ പിടിച്ചിരിക്കുന്ന വലതു കയ്യിന്റെ വിരലുകൾ വിറക്കുന്നുണ്ട്. കൃഷ്ണമണികൾ നൊടികൾ കൊണ്ട് പലയിടങ്ങളിലേക്ക് പായുന്നു. ഭയം നിറഞ്ഞ ശ്വാസ ഗതിക്കു ഒട്ടും ആശ്വാസമില്ലാത്ത നിശ്വാസവും. പാതങ്ങൾ കൊണ്ട് ശുഭസൂചനയല്ലാത്ത ചലനങ്ങളും നടത്തികൊണ്ടിരുന്നു.
ഞാൻ : താനെന്താ ഇവിടെ, അതും ഈ സമയത്ത്.? അവൾ ഒന്നും സംസാരിക്കുന്നില്ല. ഭയം കീഴടക്കിയിരിക്കുന്നു. ഞാൻ : ഹെലോ തന്നോടനെടോ… why you here.? അനു: വീട്ടിൽ പോകാൻ ഇറങ്ങിയതാ. ലേറ്റ് ആയി ബസ് മിസ്സ്‌ ആയി… അത് പറയുമ്പോഴും അവൾ വിറക്കുന്നുണ്ടായിരുന്നു ഞാൻ : ഓക്കേ, പക്ഷെ ഇവിടെ നിന്നാൽ ബസ് കിട്ടും എന്നാരാണ് പറഞ്ഞത്? അനു : കോളേജ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന ചേട്ടന്മാർ പറഞ്ഞതാ… ഇവിടെ വന്നാൽ കണെക്ഷൻ ബസ് കിട്ടും എന്ന്… ഞാൻ: താൻ എത്ര സമയമായി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്..? അനു : ഒന്നര മണിക്കൂർ ആയിക്കാണും( അവൾ വല്ലാതെ പേടിച്ചു കൊണ്ടാണ് സംസാരിക്കുന്നത്.) ഞാൻ : വാട്ട്‌ ദി

💬 Comments

View all comments