0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

മൂന്നു മണിക്കൂർ. എനിക്ക് പിറകിൽ ഹിബ ഒരു കൊച്ച് കുട്ടിയെ പോൽ കരഞ്ഞു കൊണ്ട് നിന്നു. അവൻ പറഞ്ഞ ഓരോ വാക്കുകളും ഹിബയുടെ കണ്ണുനീരിനെ ഒരു മഴ കണക്ക് പെയ്യിച്ചു. ശക്തിയില്ലാത്തതിനാൽ ഹിബ അവന്റെ നാവിനെ പൂട്ടിയിട്ടു. ഹിബ : ഇവനൊപ്പമാണോ ഞാൻ….. ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ചുവന്ന ഹിബയുടെ ഉണ്ടകണ്ണുകളിൽ ഇപ്പോൾ ആ പഴയ കുസൃതിയല്ല. പകരം, ഒരു തരം പ്രതികരമാണ് കാണാൻ കഴിയുന്നത്. മൈലാഞ്ചിയിട്ടു ചുവപ്പിക്കുന്ന കൈകളിൽ ഇന്ന് പക്ഷെ, അവന്റെ രക്തകാറയാൽ ചോര നിറം തൂക്കിയിരിക്കുന്നു. ഹിബ ഒന്ന് കൂടി തുറിച്ചു നോക്കി. “എന്നെ നരകത്തിലേക്കെങ്കിലും പറഞ്ഞു വിട്” എന്നവൻ പറയണം. അതുവരെ അവനെ എനിക്ക് ചിത്രവതം ചെയ്യണം. ഞാൻ പതിയെ നടന്നു അവനരികിൽ എത്തി. വായ മൂടികെട്ടിയ നിലയിൽ ഇരിക്കുന്ന അവനെന്നോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. കേൾക്കാൻ എനിക്ക് മനസ്സില്ല. എനിക്കത് കേൾക്കേണ്ട കാര്യവുമില്ല. അവന്റെ വസ്തങ്ങൾ ഓരോന്നായി ഞാൻ അഴിച്ചെടുത്തു. എനിക്ക് മുന്നിൽ പൂർണ നഗ്നനായി അവനെ നിർത്തി. കാലുകളും കൈകളും ബന്ധിച്ചു വായ മൂടി കെട്ടിയ അവനെ ഞാൻ ഒരു നിമിഷം നോക്കി. നമ്മൾ മനുഷ്യർ എത്ര കൂരരാണ് എനിക്കിപ്പോ കാണാം അവന്റെ കണ്ണുകളിലെ ഭയം….ഉമ്മ പറഞ്ഞത് പോൽ അവനിപ്പോൾ ആ നിമിഷത്തിലാണ്. “മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷം “ അവന്റെ മുന്നിൽ അവൻ ചെയ്ത ചെയ്തികൾ വന്നു പോകുന്നുണ്ടാകും. അതിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ആ തെറ്റും അവൻ കാണുന്നുണ്ടാകും…. “അനു” അടുത്ത വെള്ളിയാഴ്ച. കോളേജ് വിടുന്ന സമയം നോക്കി ഞാൻ ലേഡീസ് ഹോസ്റ്റലിന്റെ മുന്നിൽ ചെന്ന് നിന്നു. കുട്ടികൾ ഹോസ്റ്റലിലേക്ക് കയറിപ്പോകുന്നു വീക്ക്‌ എൻഡിൽ വീട്ടിലേക്ക് പോകുന്ന കുട്ടികളെ കാണാം. ഞാൻ അനു വരുന്നതും കാത്തു ഹോസ്റ്റലിന് മുന്നിൽ നിന്നു. അബുക്കാന്റെ കടയിൽ നിന്നും ഒരു സുലൈമാനി വാങ്ങി ഒരു സിഗരറ്റും.. അക്ഷമനായി നിൽക്കുന്ന എന്റെ കണ്ണുകൾക്ക് കുളിർയേകി
ഏകദേശം 6 മണി ആയപ്പോഴേക്കും അനു ഒരു ബാഗുമെടുത്ത് ഹോസ്റ്റലിന്റെ ഗേറ്റ് തുറന്നു വന്നു.... നേരെ നോക്കിയതും ആദ്യം അവളെന്നെ തന്നെ കണ്ടു. കയ്യിലെ സിഗിരറ്റ്

💬 Comments

View all comments