0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

സമയം ഏകദെശം 11 കഴിഞ്ഞു തിരിച്ചു ഹോസ്റ്റലിന്റെ മുന്നിൽ എത്തിയതും അവൾ മൊബൈൽ നോക്കി കണ്ണുനീർ ഒഴുക്കുന്നുണ്ട്. ഞാൻ : ഹേയ് ഹേയ്… താനെന്തിനാടോ കരയുന്നത്… നാളെ രാവിലെ പോകാല്ലോ അനു : എനിക്ക് ഇന്ന് തന്നെ അവിടെ എത്തണമായിരുന്നു… പക്ഷെ… ഞാൻ : ഓ…………… ശരി ഞാൻ ഒരു കാര്യം പറയാം… തനിക്ക് ഓക്കേ ആണെങ്കിൽ മാത്രം,,, ഞാൻ കൊണ്ട് വിടാം വീട്ടിൽ…. അനു എന്തോ ആലോചിച്ചു… ശേഷം ഓക്കേ എന്ന് പറഞ്ഞു. എന്റെ മനസ്സിൽ ഒരായിരം ലഡു പൊട്ടി. ഒരു രണ്ടര മണിക്കൂർ എനിക്ക് അവളെ അറിയാൻ കിട്ടുന്ന രണ്ടര മണിക്കൂർ എന്നെ സംബന്ധിച്ചോളാം അത് ധാരാളമായി തോന്നി. ഞാൻ കാർ തിരിച്ചു ഞങ്ങളുടെ യാത്ര ആരംഭിച്ചു…. യാത്ര ആരംഭിച്ചു അര മണിക്കൂറോളം ആയി. അവളിതുവരെ ഒന്നും സംസാരിച്ചിട്ടില്ല. ഞങ്ങൾക്കിടയിൽ വലിയ നിശബ്ദ. സോജോ എന്നെ വീണ്ടും വീണ്ടും വിളിച്ചു. ഞാൻ വരില്ല ഒരു സ്ഥലം വരെ പോയി വരം എന്ന് അവനോട് പറഞ്ഞു. ഞങ്ങൾക്കിടയിലെ ആ വലിയ നിശബ്ദത പൊട്ടിച്ചു കൊണ്ട് ഞാൻ സംസാരിക്കാൻ തുടങ്ങി. ഞാൻ : വീട്ടിൽ ഈ രാത്രി തന്നെ പോയിട്ട് എന്താണ് അത്യാവിശ്യം… അനു : അത്‌……… അതെന്നോട് പറയാൻ എന്തോ പറ്റാത്തത് പോലെ തോന്നി. ഞാൻ കൂടുതൽ അവളെ കുഴപ്പിക്കാൻ നിന്നില്ല. പയ്യെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ. ഞാൻ ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിലും അനുവിനെ ഒന്ന് നോക്കി.
നേവി ബ്ലൂ കളർ ചുരിദാർ ആണ് വേഷം. അന്ന് കണ്ടത് പോലെ തന്നെ മുടി പിന്നിലേക്ക്

💬 Comments

View all comments