0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

ഞാൻ : ഓഓഓ.... കൊപ്ര തലയൻ നൈസ് ആയിട്ട് പുറത്താക്കാൻ നോക്കുവായിരുന്നു അല്ലെ.... തെണ്ടി... അനു : ഹെഹെ... അങ്ങേരു വിചാരിച്ചാൽ ഒരുപക്ഷെ പുറത്താവുമായിരുന്നു ഞാൻ : എന്ന അങ്ങേരുടെ മുട്ടുകാൽ ഞങ്ങൾ എടുക്കും.. അനു : ശരിക്കും ആ പെൺകുട്ടികളുടെ മുന്നിൽ ഷൈൻ ചെയ്യാൻ അല്ലെ അത്രയും വല്ല്യ ഇഷ്യൂ ഉണ്ടാക്കിയത്. എന്താ ലവ് ആണോ? ഞാൻ : ഏയ്‌... അതൊന്നും അല്ല. ഞാൻ ആ കുട്ടിയെ അതിനു മുന്നെയോ ശേഷമോ കണ്ടിട്ടില്ല പോലും ഇല്ല... അവനു ഞങ്ങൾ കഴിഞ്ഞ സ്പോർട്സ് ഡേ ക്കു നോക്കി വെച്ചതാ. നല്ല ഒരു അവസരം വന്നപ്പോൾ എല്ലാം കൂടി അങ്ങ് തീർത്തു അനു : ഓഹോ... ഞാൻ : കണ്ടപ്പോ ഇഷ്ടം തോന്നിട്ടുള്ള ഒരേ ഒരു ആളെ ഒള്ളു... അനു : അതാരാ? ഞാൻ : ഇങ്ങൾ... ഇങ്ങളെ ഒടുക്കത്തെ മൊഞ്ചിൽ ആണ് ഞാൻ വീണത്. അനു : ഡോ ഡോ.... താൻ പഠിക്കുന്ന കോളേജിലെ ടീച്ചർ ആണ് ഞാൻ... മറക്കണ്ട... മര്യാദക്ക് ആയിരുന്നെങ്കിൽ നീയും എന്റെ ക്ലാസ്സിൽ ഇരുന്നേനെ… ഞാൻ : സത്യം ഇപ്പോൾ ചെറിയ ഒരു കുറ്റബോധം തോന്നുന്നു….
അനു : ഗുഡ് ബോയ്…. ഞാൻ : അയ്യോ അനു ഉദ്ദേശിച്ചതല്ല… സസ്പെൻഷൻ വാങ്ങിയതിൽ കുറ്റബോധം തോന്നുന്നു എന്നാണ് പറഞ്ഞത്… അനു: മോനെ ഫൈസൽ… നി വല്ലാണ്ട് പോകുന്നു… ഞാൻ : ഓ പിന്നേ ഇങ്ങളത് കാര്യം ആകുന്നുണ്ടോ? അനു : നി എന്നെ കുറിച്ച് എന്തറിഞ്ഞിട്ടാണ്... തന്നെക്കാൾ 6 ഓണം ഞാൻ കൂടുതൽ കഴിച്ചിട്ടുണ്ട്... ഞാൻ : ഇനി വരുന്ന 6 ഓണത്തിന് അനു കഴിക്കണ്ട... നമുക്കത് ബാലനസ് ആക്കാം... അനു : തമാശ.... ഞാൻ : അല്ല...കാര്യമായിട്ട... ഇങ്ങനളെ ഇക്ക് ഭയങ്കര ഇഷ്ടായി.... അനു : ഫൈസി... മതി. ഞാൻ നിന്റെ കാറിൽ വന്നത് വിശ്വാസം ഉള്ളത് കൊണ്ടാണ്. അതില്ലാണ്ടാക്കരുത്. ഞാൻ : എനിക്ക് കണ്ടപ്പോൾ ഇഷ്ടം തോന്നി. ഞാൻ അത് പറഞ്ഞു അതിലെന്താണ് തെറ്റ്? അനു : നി പഠിക്കുന്ന കോളേജിലെ അധ്യാപികയാണ്.

💬 Comments

View all comments