0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

പിന്നെ റാഗ് ചെയ്തതിനല്ല സസ്പെന്ഷൻ. ചെയ്യുന്നത് തടഞ്ഞതിനാ…. അനു : തല അടിച്ചു പൊട്ടിച്ചിട്ടാണോ തടയുന്നത്?... ഞാൻ : ഹെഹെ…. ഡിപ്പാർട്മെന്റ് ഏതാന്ന് പറഞ്ഞില്ല… അനു : ദേ അവിടുന്നു ലെഫ്റ്റ്, കുറച്ചു പോയിക്കഴിയുമ്പോ ഒരു പള്ളി വരും അവിടുന്ന് വീണ്ടും ലെഫ്റ്റ് ചെറിയ വഴി ആണ്.. നോക്കി പോണേ…
ഞാൻ : എന്താണ്…. അനു : അല്ല റോഡ് പറഞ്ഞതാ… നമ്മൾ എത്താറായി... ഞാൻ : ആ ഓക്കേ ഓക്കേ… രാത്രിയിൽ എത്ര പെട്ടന്ന് എത്തി എന്ന് എനിക്ക് പോലും മനസ്സിലായില്ല. കൂടുതൽ മനസിലാക്കാം എന്ന് കരുതിയ എനിക്ക് പക്ഷെ ഒരു പേരിനപ്പുറം ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. എനിക്കൊന്നും പറയാൻ കിട്ടിയില്ല… അനു എനിക്ക് വഴി പറഞ്ഞു തന്നു കൊണ്ടിരുന്നു. ഇടുങ്ങിയ റോഡിലൂടെ കാർ കടന്ന് പോയി. ചെറിയ ഒരു ഓടിട്ട വീടിനു മുന്നിൽ നിർത്തി. തീർത്തും ഒരു ഉൾഗ്രാമം. അപ്പുറത്തൊക്കെ ആയി വളരെ കുറച്ചു വീടുകൾ മാത്രം. മിക്കതും ചെറിയ ഓടിട്ട വീടുകൾ. അനു ആരെയോ വിളിച്ചു ഞാൻ എത്തി എന്നൊക്കെ പറയുന്നുണ്ട്. അനു : താങ്ക്സ് ഫൈസൽ… വീട്ടിലേക്കു കയറാൻ പറയണം എന്നുണ്ട്. പക്ഷെ ഇപ്പോൾ അതിനു പറ്റിയ സിറ്റുവേഷൻ അല്ല… ഞാൻ വെറുതെ ഒന്ന് ചിരിച്ചു. വളരെ പതിയെ ചുണ്ടുകളിൽ മാത്രം വിരിയുന്ന, സാധാരണ പരാജിതരിൽ കാണുന്ന ഒരു മന്ദാഹാസം പോലെ. തൊട്ടപ്പുറത്തെ വീട്ടിലെ ലൈറ്റ് ഓൺ ആകുന്നത് ഞാൻ കണ്ടു. അനു ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ട്. ഞാൻ കുറച്ചു നേരം അങ്ങനെ തന്നെ നിന്നും അനു എന്റെ അടുത്തേക് വീണ്ടും

💬 Comments

View all comments