0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

പുറത്തിറങ്ങി... ബസ് ചലിച്ചു തുടങ്ങി ബസ്സിനുള്ളിൽ നിന്നും അനു പുറത്തേക്ക് നോക്കുന്നുണ്ട്. തിരക്കായതിനാൽ സീറ്റ് ഇല്ല അനു നില്കുകയാണ്. എന്റെ മുന്നിലൂടെ കടന്നു പോയ ബസ്സിൽ അനു എന്നെ കണ്ടു. ഞാൻ അനുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പരാജയം നുകരുന്നവന്റെ പുഞ്ചിരി!!... ബസ് എന്നെ കടന്നു പോയി. കുറച്ചു ദൂരം എത്തിയതും ബസ് നിന്നു. ക്‌ളീനർ ഡോർ തുറന്നു. ഞാൻ ആകാംഷയോടെ എന്റെ നയനങ്ങളെ അങ്ങോട്ട് നയിച്ചു. “അനു ഇറങ്ങണെ” ഒരു നിമിഷം എന്റെ മനസ്സ് ആരോടെന്നല്ലാതെ മന്ത്രിച്ചു. എന്റെ പ്രാർത്ഥന കേട്ട പോലെ അനു ബസ്സിൽ നിന്നും ഇറങ്ങി.. എന്റെ കണ്ണുകൾ വിടർന്നു. ചുണ്ടുകൾ ഇറു വശത്തേക്കും വലിഞ്ഞു എന്നിലെ ചിരി കണ്ടെന്നോണം അനു കയ്യിലെ ബാഗ് നിലത്തു വെച്ചു കൊണ്ട് കൈകൾ കെട്ടി നിന്നു... ഞാൻ വേഗം പോയി കാർ എടുത്തു അനു നിൽക്കുന്ന സ്ഥലത്തേക്ക് പോയി.... അവളുടെ അടുത്തെത്തിയതും വിൻഡോ താഴ്ത്തി
ഞാൻ : ഹലോ.... ആർക്കോ ബസ്സ് മിസ്സ്‌ ആയെന്നു കേട്ടു… പക്ഷെ ഇവിടെ സ്റ്റോപ്പ്‌ ഒന്നും കാണുന്നില്ലല്ലോ… അനു ഡോർ ഓപ്പൺ ചെയ്യാൻ തുനിഞ്ഞു. ഞാൻ അത് ലോക്ക് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. അനു : ഡാ കളിക്കാതെ ഡോർ ഓപ്പൺ ചെയ്യു. ആരെങ്കിലും കാണും... ഞാൻ : കണ്ടാലെന്താ??? അനു : ഡാ... അവളിലെ ആ ദയനീയ ഭാവം എനിക്ക് ഒരൽപ്പം വിഷമം തോന്നി. ശരിയാണ്. എന്നെ പോലെ അല്ല. കോളേജിലേ സ്റ്റുഡന്റസ് കണ്ടാൽ പ്രശ്നമാകും. ഞാൻ ഡോർ ഓപ്പൺ ചെയ്തു കാറിൽ കയറിയതും അനു എന്റെ തലക്കിട്ടു ഒരെണ്ണം

💬 Comments

View all comments