Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]
: മാഡം…. മാഡം….
അനു ഒന്ന് തിരിഞ്ഞു നോക്കി… ആളുകൾ ഒരുപാട് ഉണ്ട്. കോളേജിൽ ഞങ്ങളെ അറിയുന്നവർ ഒരു പക്ഷെ അവിടെ ഉണ്ടാവാനും ചാൻസ് ഉണ്ട്. അതുകൊണ്ടാണ് ഞാൻ വിളി മാഡം എന്നാക്കിയത്. അടുത്തെത്തിയതും ഞാൻ ശബ്ദം താഴ്ത്തി സംസാരിച്ചു
ഞാൻ : അനു പ്ലീസ്…. സോറി സോറി… പ്ലീസ് വാ
അനു : ഫൈസി നി പൊക്കോ… ഞാൻ ബസ്സിൽ നിന്ന് ഇറങ്ങിയത് എന്റെ തെറ്റാണു. ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു.
ഞാൻ : അനു പ്ലീസ്… വേണേൽ ഞാൻ കാലു പിടിക്കാം… ഒരു സീൻ ആക്കണ്ട. പ്ലീസ്.
അനു : ഫൈസി ഞാൻ ബസ്സ്സിന് പൊക്കോളാം…ഞാൻ : അനു, ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഇങ്ങനെ. ആ സമയം കൂടെ ഇല്ലാണ്ടാക്കല്ലേ. പ്ലീസ്….
അനു : ഫൈസി പൊക്കോ… ഞാൻ…… (എന്തോ പറയാൻ വന്നു അനു, പക്ഷെ അത് മുഴുവപ്പിച്ചില്ല)
ഞാൻ : അനു, കോളേജിലെ ആരെങ്കിലും ഉണ്ടാകും എന്ന് വിചാരിച്ചിട്ടാണ് ഞാൻ ഇത്രയും ഡീസന്റ് ആകുന്നത് ഇനി സത്യമായിട്ടും ഞാൻ അത് മറക്കും. ഇത്രേം ആൾകാരുടെ മുന്നിൽ വെച്ചു ഞാൻ അനുവിന്റെ കാലിൽ പിടിക്കും ആൾകാർ കൂടും ചിലപ്പോൾ അവരെന്നെ തല്ലും എന്നാലും ഞാൻ വിടൂല അങ്ങനെ ഒരു സീൻ ഉണ്ടാക്കാണോ..
അനു എന്നെ രൂക്ഷമായി ഒന്ന് നോക്കി.
ഞാൻ : അനു പ്ലീസ്… എനിക്കൊരു തെറ്റ് പറ്റി. ഒന്ന് ക്ഷമിക്ക്. പ്ലീസ്….
അനു തെല്ലൊന്നു അടങ്ങി. ഒരു നെടുവീർപ്പിട്ടു… ഞാൻ അവളുടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി…
ഞാൻ : ഓക്കേ??? അതേ
💬 Comments
View all comments