Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]
ക്ഷമിച്ചാൽ മതി…
അനു : അയ്യട….. കൊച്ചിന്റെ പൂതി.. കയ്യെടുക്കഡാ…..
അനു അവളുടെ കാൽ പിൻ വലിച്ചു. കാലിൽ നിന്ന് പിടി വിട്ട എന്റെ കൈകൾ ഞാൻ എന്റെ ചുണ്ടിൽ ചേർത്തു കൊണ്ട് കുറച്ചു സമയം ഇരുന്നു… എനിക്കെന്തോ വല്ലാത്ത ഒരു ലഹരി പോലെ തോന്നി.
അനു : ഡാ മതി… കാർ എടുക്ക് ….എന്റെ മൂന്നാമത്തെ ഡ്രൈവ്. എനിക്കുറപ്പാണ്, കയറിയ ബസ്സിൽ നിന്നും അനു ഇറങ്ങണം എങ്കിൽ അതിനൊരു കാരണം ഉണ്ടായിരിക്കില്ലേ… ഇന്നെന്തായാലും ഞാൻ ഇതിലൊരു തീരുമാനമാക്കും ഉറപ്പാണ്. ഓരോ ദിവസം കഴിയും തോറും അനു എന്നിൽ കൂടുതൽ കൂടുതൽ കയറിക്കോടാൻ തുടങ്ങിയിരിക്കുന്നു. എനിക്കവളോട് അടങ്ങാത്ത അനുരാഗം തോന്നുന്നു…
സിറ്റിയിൽ ട്രാഫിക് വളരെ അധികം ആണ്. കാർ പതുക്കെ ആണ് മൂവ് ആകുന്നത് . അനുവിനെ കുറിച്ച് എനിക്ക് കൂടുതൽ അറിയണം എന്നുണ്ട് എന്നാൽ ഞാൻ ചോദിക്കുന്നതിനു മുഴുവനായും ഇത് വരെ അനു ഉത്തരം തന്നിട്ടില്ല. കുറച്ചു നേരത്തെ മൗനം മുറിച്ചു കൊണ്ട് അനു തന്നെ സംസാരിച്ചു
അനു : ഫൈസി… നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?
ഞാൻ : ഹോ… അവസാനം ഇതെങ്കിലും ചോദിച്ചല്ലോ…
അനു : ഹെഹെ… പറ
ഞാൻ : ഉപ്പ , രണ്ട് ഇക്കമാർ ഉണ്ട്, പിന്നെ ഒരു സിസ്റ്റർ
അനു: അമ്മ?
ഞാൻ : പോയിട്ടിപ്പോ കുറച്ചായി….
അനു : ഓ…… സോറി…
ഞാൻ : എന്തിന് സോറി… ഉമ്മ മരിച്ചു… സോറി ഒന്നും വേണ്ട
അനു : അതെന്താ സങ്കടം ഇല്ലേ….
ഞാൻ : ഉണ്ടല്ലോ… ഒരുപാട്
💬 Comments
View all comments