Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]
മലപ്പുറത്തെ മൊതലാളിമാരുടെ വീടിന്റെ അത്ര സൗകര്യം ഒന്നും ഉണ്ടാവില്ല. വാ,.. പാവങ്ങളുടെ വീട് ഒന്ന് കണ്ടിട്ട് പൊക്കോ…
ഞാൻ : ശരിക്കും?????
അനു എന്നെ നോക്കി ചിരിച്ചു ഞാൻ കാർ പതിയെ ആ വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തു ഗേറ്റ് ഒന്നും ഇല്ലാത്ത ഒരു വീട് . ഒരു കൊച്ചു വീട്.
ഗ്രിൽസ് വെച്ചു മറച്ച പൂമുഖവും. ഗ്രിൽസിനു കുറക്ക് ഒരു പഴയ സാരി കെട്ടിയിട്ടുണ്ട് പകൽ സമയത്തെ വെയിൽ അടിക്കാതിരിക്കാൻ ആവും. ചെറിയ ഒരു ഇടനാഴിയും. ഇടനാഴിക്കു അപ്പുറം ഒരു ടേബിൾ ഇട്ടിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നത് അവിടെ ആയിരിക്കണം. ചെറിയ രണ്ട് മുറികളും ഒരു അടുക്കളയും. നിലത്തു ചുവപ്പും കറുപ്പും ചേർന്ന കാവി ഇട്ടിരിക്കുന്നു. അവിടെ ഒരു പഴയ കസേര എനിക്ക് തന്നു അതിൽ ഇരിക്കാൻ പറഞ്ഞു. ഇപ്പോൾ വരാം എന്ന് പറഞ്ഞു അനു മുറ്റത്തേക്കിറങ്ങി. തൊട്ടപ്പുറത്തെ വീട്ടിലെ ലൈറ്റ് ഓൺ ആയി… എല്ലാ തവണയും ഇങ്ങു ഞാൻ കാണുന്നതാണ്. കുറച്ചു സമയം ഞാൻ അവിടെ ഇരുന്നു.
സോജോ മെസ്സേജ് അയക്കുന്നുണ്ട്. അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. സൂക്ഷിക്കാൻ വേണ്ടി അവനും പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും മുറ്റത്തു കാപ്പെരുമാറ്റം കേൾക്കാൻ തുടങ്ങി. അനു വരുന്നതായിരിക്കും. ഞാൻ ഗ്രിൽസിനു കുറുകെയുള്ള സാരീ കൈ കൊണ്ട് നീക്കി നോക്കി…ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി
അനു, തന്റെ തോളിൽ ഒരു കുട്ടിയുമായി നടന്നു വരുന്നു. കുട്ടി ഉറങ്ങുകയാണെന്ന് തോന്നുന്നു. ഗ്രിൽസ് തുറന്നു അനു അകത്തേക്ക് കയറി. എന്റെ മുഖത്തെ ഞെട്ടൽ വായിച്ചെന്നോണം അനു എന്നെ നോക്കി ഒന്ന്
💬 Comments
View all comments