Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]
ചിരിച്ചു… അനു കുട്ടിയുമായി ഒരു മുറിയിലേക്ക് നടന്നു. ഞാൻ കസേരയിൽ തന്നെ ഇരുന്നു. എനിക്കൊന്നും മനസിലാകുന്നില്ല…കുറച്ചു സമയത്തിന് ശേഷം അനു എന്റെ അടുത്തേക്ക് വന്നു… തൊട്ടപ്പുറത്തുള്ള കസേരയിൽ ഇരുന്നു..
അനു : എന്തെ…. മുഖം വല്ലാണ്ട് മാറിയല്ലോ…
ഞാൻ : (ഞാൻ നോർമൽ ആവാൻ ശ്രമിച്ചു) ഏയ്… അങ്ങെനെ ഒന്നും ഇല്ല..
അനു : ഞാൻ പറഞ്ഞില്ലേ…. ഫൈസി കരുതുന്ന പോലെ ഒന്നും അല്ല എന്റെ ലൈഫ്.
ഞാൻ : കൊച്ച്……?
അനു : എന്റെ കൊച്ചാണ് 7 വയസ്സുണ്ട്…
എനിക്ക് സംസാരിക്കാൻ കഴിയില്ലായിരുന്നു… കുറച്ചു സമയം ഞാൻ മിണ്ടാതെ ഇരുന്നു.
ഞാൻ : ഹസ്ബൻഡ്?
അനു : ദേവ് ബാലകൃഷ്ണൻ. ഇപ്പോൾ എവിടെ എന്ന് അറിയില്ല… ലീഗലി ഡിവോഴ്സ് ഇതുവരെ ആയിട്ടില്ല. കോർട്ടിൽ കേസ് നടന്നു കൊണ്ടിരിക്കുന്നു.
ഞാൻ :ഓ സോറി…. എനിക്ക്…….
അനു : എന്തിന്… അങ്ങനെ ഒക്കെ സംഭവിക്കും അതും ആലോചിച്ചു മാത്രം ഇരിക്കാൻ പറ്റില്ലാലോ….
ഞാൻ ശരിക്കും സംസാരിക്കാൻ ആവാതെ വലഞ്ഞു….
അനു : സ്ഥിരം ക്‌ളീഷേ ആണ് എന്റെയും കഥ. ചെറുപ്പത്തിലേ അച്ഛൻ മരിച്ചു. അമ്മ ഉണ്ടായിരുന്നു. അമ്മ മരിക്കുന്നതിന് മുന്നേ എന്നെ കല്യാണം കഴിപ്പിക്കണം എന്നത് മാത്രമായിരുന്നു ചിന്ത. അറിയാമല്ലോ ….! ചെറിയ പ്രായത്തിൽ തന്നേ…….
ചെന്ന് കേറിയ വീടൊരു നരകം പോലെ ആയിരുന്നു. കുറച്ചൊക്കെ സഹിച്ചു അതിനിടക്ക് അമ്മയും പോയി. ഒട്ടും സഹിക്കാൻ കഴിഞ്ഞപ്പോൾ നീട്ടി ഒരു ഗുഡ്ബൈ പറഞ്ഞു പൊന്നു. മോളെ ഞാൻ എന്റെ കൂടെ കൊണ്ടുവന്നു. അമ്മ എന്ന പ്രിവിലേജിൽ കോടതി മോളെ എന്റെ
💬 Comments
View all comments