Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]
കൂടെ വിട്ടു. പക്ഷെ ഇപ്പോൾ മോളെ നല്ലപോലെ നോക്കിയില്ലങ്കിൽ അവർ ചിലപ്പോൾ കൊണ്ടുപോകും. ഒരു ജോലി അത്യാവശ്യമായിരുന്നു. പല പല സ്ഥലങ്ങളിൽ ജോലി നോക്കി ഒന്നും ശരിയായില്ല. അങ്ങനെ ആണ് അവസാനം അവിടെ ഗസ്റ്റ് ലക്ചർ പോസ്റ്റ് ഉണ്ടെന്നറിഞ്ഞത്. അവിടുത്തെ പ്രിൻസിപ്പൽ എന്റെ അയൽവാസിയുടെ ഒരു അകന്ന ബന്ധുവാണ്. ആ പരിചയത്തിൽ അവിടെ കയറി… ഇവരാണ് ഇപ്പോൾ എനിക്കുള്ള ഏക ബന്ധുക്കൾ. അവിടെ എന്നും വന്നു പോകാൻ പറ്റാത്തത് കൊണ്ട് മോളെ അവിടെ നിറുത്തി. പക്ഷെ ഭർത്താവിന്റെ വീട്ടുകാർ അറിഞ്ഞാൽ അതും പ്രശ്നമാകും… അതുകൊണ്ടാണ് ആരോടും ഒന്നും പറയാതെയുള്ള ഈ ഒളിച്ചു കളി…
ഞാൻ ഒന്ന് നെടുവീർപ്പിട്ടു… കസേരയിൽ നിന്നും എണീറ്റു. പതിയെ നടന്നു മോള് കിടക്കുന്ന റൂമിന്റെ വാതിലിൽ തുറന്നു നോക്കി. നല്ല ഉറക്കമാണ്… പാവം കുട്ടി… എന്റെ ചുണ്ടുകളിൽ ഒരു ചെറിയ ചിരി അറിയാതെ തന്നെ വന്നു…
ഞാൻ : പേര്?
അനു : ആരാധന….
ഞാൻ : good നെയിം…
അനു : മം….
ഞാൻ അവിടെ നിന്നും വീണ്ടും പുറത്തേക്ക് വന്നു. അനു എന്നെ നോക്കി ഒരു വോൾടേജ് ഇല്ലാത്ത ചിരി ചിരിച്ചു…
അനു : എന്ത് പറ്റി. കാറ്റ് പോയ ബലൂൺ പോലെ ആയല്ലോ…. ഇനി എന്നെ പ്രെപോസ് ചെയ്യാൻ തോന്നുന്നുണ്ടോ… 6 ഓണം കൂടുതൽ ഉണ്ടത് മാത്രമല്ല പ്രശനം എന്ന് ഇപ്പോൾ മനസ്സിലായില്ലേ…
എനിക്കൊന്നും പറയാൻ ആവില്ലായിരുന്നു.
ഞാൻ: ആ വീട്ടുകാർ????
അനു : അവിടെ ഒരു ചേച്ചിയുണ്ട്. ശ്യാമള ഭർത്താവ് ഗൾഫിലാണ് രണ്ട് പെൺകുട്ടിയോൾ ആണ്. ആരാധന
💬 Comments
View all comments