0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

അവരുടെ കൂട്ടത്തിൽ ആയൊരിക്കും മിക്കപ്പോഴും. ഞാൻ : ആ… അനു : ഒരു മിനിറ്റ് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.. ഞാൻ : ഏയ്‌ വേണ്ട കൊഴപ്പമില്ല… അനു : ഇതുവരെ വീട്ടിലേക്ക് വിളിക്കുന്നില്ല എന്നായിരുന്നു. വിളിച്ചപ്പോ ഇങ്ങനെ… ഞാൻ : ഏയ്‌ അതൊന്നും അല്ല. നമ്മളിപ്പോ കഴിച്ചതല്ലേ ഒള്ളു… അനു : അതിനു ഒരു ഗ്ലാസ്‌ വെള്ളമല്ലേ പറയുന്നുള്ളു… ഞാൻ : ശരി നി എടുത്തിട്ട് വാ…. അനു അകത്തേക്ക് പോയി… ഞാൻ ആകെ തരിച്ചു നില്കുകയാണ്. പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ട്. ഞാൻ അവിടേക്ക് നടന്നു. ചെറിയ അടുക്കളയിൽ അനു ഒരു നാരങ്ങ എടുത്തു പിഴിയുകയാണ്. ഞാൻ അങ്ങോട്ട് ചെന്ന്. അവിടെ ഉള്ള ചെറിയ ഒരു തിണ്ടിൽ ഇരുന്നു….
അനു : പൊടിയാണ് അതിലെല്ലാം… എന്തിനാ ഇങ്ങോട്ട് വന്നത്… ഞാൻ : അത് കുഴപ്പം ഇല്ല… അനു എന്നെ അവിടുന്ന് എണീപ്പിച്ചു എന്റെ ജീൻസിൽ പറ്റി പിടിച്ച പൊടി തട്ടി കളഞ്ഞു…. നാരങ്ങാവെള്ളം എനിക്ക് നേരെ നീട്ടി ഞാൻ അത് വാങ്ങി കുടിച്ചു… അനു : എന്താണ് ബ്രോ… പോയ കിളിയൊന്നും തിരിച്ചു വന്നില്ലേ… എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. എന്റെ മനസ്സ് ശരിക്കും കലുഷിതമാണ്.. എന്തിന്? ഒരു ഉത്തരം കിട്ടാതെ ഞാൻ കുഴഞ്ഞു. ഒരു നിമിഷം ഞാൻ എന്റെ മനസ്സിനെ വീണ്ടെടുക്കാൻ ശ്രമിച്ചു. ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു. അനു : ലേറ്റ് ആകുന്നില്ലേ, പോകുന്നിലെ… അതോ ഇവിടെ നിൽക്കാൻ ആണോ പ്ലാൻ…? ഇതൊരു കുഗ്രാമം ആണ്. കിംവതികൾ പെട്ടന്നൂ പരക്കും ഞാൻ ഒന്ന് നെടുവീർപ്പിട്ടു.

💬 Comments

View all comments