0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

ആരാധന ഉറങ്ങുന്ന മുറിക്കു അടുത്ത് ഒന്ന് കൂടി പോയി. പതിയെ അകത്തു കയറി. അവളുടെ തലയിൽ പതുക്കെ തലോടി… അവിടുന്ന് ഇറങ്ങി വാതിൽ പടിയിൽ നിൽക്കുന്ന അനുവിനെ നോക്കി പതിയെ അനുവിന്റെ അടുത്ത് പോയി… അവളോട് ചേർന്നു നിന്നു. അനുവിന്റെ മുഖം എന്റെ കൈകൾക്കുള്ളിൽ പിടിച്ചു ഞാൻ : ഐ ലവ് യു!!❤ ഐ റിയലി ലവ് യു ❤ അനു മറുപടി പറയാൻ തുടങ്ങിയതും ഞാൻ എന്റെ വിരലുകൾ അവളുടെ ചുണ്ടിൽ ചേർത്തു വെച്ചു ഞാൻ : ഒന്നും പറയണ്ട… ഇതിൽ കൂടുതൽ അനുവിന്റെ നിസ്സഹായാവസ്ഥയൊന്നും പറഞ്ഞു എന്റെ മനസ്സ് മാറ്റാൻ നോക്കണ്ട… ഞാൻ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു…. തിരിച്ചു വീട്ടിലേക്കു ഡ്രൈവ് ചെയ്യുന്ന അത്രയും സമയം ഞാൻ അനുവിനെ കുറിച്ച് മാത്രമായിരുന്നു ഓർത്തത്. എങ്ങനെ വീട്ടിൽ എത്തി എന്ന് പോലും അറിയില്ല. ഉറങ്ങാൻ കിടന്നിട്ടും ഉറങ്ങാൻ പറ്റുന്നില്ല. അനു, അവൾക്കൊരു കുട്ടിയുണ്ട്. എന്നേക്കാൾ പ്രായമുണ്ട്. പക്ഷെ എന്തോ എനിക്ക് അവളെ ഇഷ്ടമാകുന്നു. മറ്റൊന്നും എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. സമയം 2 കഴിഞ്ഞിരിക്കുന്നു. തിരിച്ചു വീട്ടിൽ എത്തിയാൽ വിളിക്കാൻ പറഞ്ഞതാണ്. ഞാൻ അത് മറന്നു. എന്റെ മൊബൈൽ നോക്കി അവിടെ ഒന്നും കാണുന്നില്ല. നേരെ കാറിൽ പോയി നോക്കി മൊബൈൽ കാറിൽ കിടന്നു റിങ് ചെയ്യുന്നു. എടുത്തു നോക്കി അനു കാളിങ്!!! അറ്റൻഡ് ചെയ്തു… ഞാൻ : അനു…… അനു : (ഒരു കരച്ചിലായിരുന്നു ആദ്യം) നിന്നോട് വീട്ടിൽ എത്തിയാൽ ഞാൻ വിളിക്കാൻ പറഞ്ഞതല്ലേ… ഞാൻ ഇവിടെ എത്ര പേടിച്ചു എന്നറിയോ… ഞാൻ : അനു

💬 Comments

View all comments