0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]

തറയിൽ തന്നെയെങ്കിലും മനസ്സ് ഒരു റബ്ബർ പന്ത് പോലെ തുള്ളിചാടുകയാണ്.

ഞാൻ സെക്കന്റ് ഫ്ലോറിൽ നിന്നു കൊണ്ട് കോളേജിലേക്കുള്ള വഴി നോക്കി നിന്നു. എന്റെ കണ്ണുകളെ കുളിർപ്പിച്ചു കൊണ്ട് അനു കടന്നു വന്നു. ആകാശനീല സാരി... ആരാധനയുടെ ബര്ത്ഡേ അന്ന് ഞാൻ വാങ്ങിയതാണ് ആ സരി. എന്റെ ചുണ്ടുകൾ അറിയാതെ വിടർന്നു. അനു നടന്നു വരുന്നുണ്ട്. ഞാൻ ചുറ്റിലും നോക്കി. പിള്ളാരടക്കം സകലരും അനുവിനെ നോക്കുന്നുണ്ട്. മോന്ജ് എന്നൊക്കെ പറഞ്ഞാൽ ഓൾടെ മൊഞ്ചാണ്. മുഫി പിന്നിലേക്കിട്ട്

അനുവിന്റെ കണ്ണുകൾ മുകളിലേക്ക് ഉയർന്നു. ഞാൻ വലതു കൈ താടയിൽ ചേർത്തു ചിരിച്ചു. എനിക്കറിയാം ഇത്രയും കാലം അനുവിന് എന്നോടുള്ള ഇഷ്ടം മാത്രമായിരുന്നു എങ്കിൽ ഇനിയങ്ങോട്ട് അതിനപ്പുറം എന്തെല്ലോ ആയിരിക്കും. ആരാധന അവളുടെ ജീവന്റെ ജീവനാണ്. അപ്പോൾ ഞാൻ???? ഒരു രസം സ്വയം ചോദ്യങ്ങൾ ചോദിക്കാൻ....

അനുവിനെ എനിക്ക് കാണണം.... എന്നാൽ പെട്ടന്ന് അവളുടെ അടുത്തേക്ക് പോകാൻ എനിക്ക് തോന്നുന്നില്ല. മറ്റൊന്നും കൊണ്ടല്ല. അനു അടുത്തുണ്ടായിട്ടും അകലെ പോൽ തോന്നുന്ന ആ ഒരു ഫീൽ, അത് കുറച്ചു സമയം കൂടെ ആസ്വദിക്കാൻ തോന്നുന്നു. നമുക്കെല്ലാവർക്കും ഉണ്ടാവാറില്ലേ അങ്ങനെ ഒരു ഫീൽ... നമ്മൾ എവിടേലും പോകുമ്പോൾ, അത് നമുക്കേറെ പ്രിയപ്പെട്ട സ്ഥലം ആണെങ്കിൽ ആ പോകുന്ന വഴി നമ്മൾ ആസ്വദിക്കാറില്ലേ, ആ സ്ഥലം പെട്ടന്ന് എത്തരുതേ എന്ന് നമ്മൾ കരുതറില്ലേ.... അത്രയും സമയം കൂടി നമുക്ക് അത് ആസ്വദിക്കാം എന്നതാണ് കാരണം.

അത് തന്നെ ആണ് ഇവിടെയും. ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു. ഞാൻ അനുവിനെ തിരഞ്ഞു. സാറാ മാമിന്റെ കൂടെ നടന്നു

💬 Comments

View all comments