Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ [ഫ്ലോക്കി കട്ടേക്കാട്]
തന്നെ എടുത്തിട്ടു. റൂമിൽ നിന്നും ഇറങ്ങിയ ഞാൻ ടേബിളിൽ ഒരു ഗിഫ്റ്റ് ബോക്സ് കണ്ടു. അത്യാവശ്യം വലിയ ഒരു ഗിഫ്റ്റ് ബോക്സ്. ചുപ്പും നീലയും കലർന്ന നിറത്തിലുള്ള വർണ കടലാസ് കൊണ്ട് പൊതിഞ്ഞ ആ സമ്മാനപ്പെട്ടിക്ക് മുകളിൽ ഒരു കുറിപ്പ് .
“ഫൈസി എല്ലാം എന്നോട് പറഞ്ഞു, ഇതൊഴികെ. നമുക്കൊരുമിച്ചു തുറക്കാം.. രാത്രി വരെ ക്ഷമിക്കുക”
എന്റേ മനസ്സ് പല പല കോണുകളിലേക്ക് പാഞ്ഞു ഒരു തരം മരവിപ്പ്. ജീവിതത്തിന്റെ മൂന്നാം ഘട്ടം തീർത്തും ചോദ്യങ്ങൾ കൊണ്ട് നിറയുകയാണ്.ചടങ്ങുകൾ നടക്കുന്ന അവരുടെ വീട്ടിലേക് പോയി. അത്യാവശ്യം ആൾക്കൂട്ടം ഉണ്ട്. ആഗ്രഹാരത്തിലെ ഓരോ വീട്ടിലെയും മുഖ്യ കാരണവന്മാർ മിക്കവരും ഉണ്ട്. പെണ്ണുങ്ങൾ എല്ലാം സാരീ ആണ്. ആണുങ്ങൾ ആരും ഷർട്ട് ഇട്ടിട്ടില്ല. പൂണൂൽ ധരിച്ച വലിയ കുടവയറും കാണിച്ചു കൊണ്ട് ഇരിക്കുന്നു… എനിക്ക് മുഖം മനസ്സിലാകാത്ത ഒരുപാട് പേര് ഉണ്ട് അവിടെ. ഒരു പക്ഷെ ചെറുക്കന്റെ വീട്ടുകാരായിരിക്കും. എന്നെ കണ്ടതും ദിവ്യയുടെ അച്ഛൻ അതായത് ആഗ്രഹാരത്തിലെ മുഖ്യ പൂജാരി “ വെങ്കിട്ടരാമൻ അയ്യർ” ഒന്ന് മന്ദഹസിച്ചു.
“ഉള്ളൈ വാങ്കോ… റൊമ്പ നേരമാ എതിർപ്പാകിറൈ, ഏൻ ലേറ്റ ആച്ചു? “
സത്യം പറയാമല്ലോ ഇവരുടെ തമിഴ് കലർന്ന മലയാളം പലപ്പോഴും എന്നെ വല്ലാതെ കുഴക്കാറുണ്ട്. ആ വീട്ടിലെ അമ്മ സാവിത്രിഅമ്മ ഹിബയുമായി നല്ല കൂട്ടാണ് അവരൊന്നിച്ചാണ് പലപ്പോഴും കടയിലൊക്കെ പോകാറും. ആഗ്രഹാരത്തിലെ ചിലർക്കെങ്കിലും അതിലൊരു മുറുമുറുപ്പുണ്ട്….
“വേറെ മതത്തിലുള്ള ആൾകാരുമായി കൂട്ട് കൂടുകയോ??? ഹോ”
ഈ ഡയലോഗ് ആ അഗ്രഹാരത്തിൽ പലപ്പോഴായി കേൾക്കാം ഞാൻ കേട്ടിട്ടും ഉണ്ട്.
പക്ഷെ സാവിത്രിയമ്മ
💬 Comments
View all comments