Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
ഒരു വാതില്‍ തുറന്നു മറിയം പറഞ്ഞു .. വില കൂടിയ ഇന്റ്റിരിയല്‍ ഡിസൈനിംഗ് .. രണ്ടു ബെഡ് റൂം .. ഓപ്പന്‍ കിച്ചന്‍ ...
' സാര്‍ ഊണ് കഴിച്ചോ ?' മറിയം കിച്ചനിലെക്ക് നീങ്ങിയപ്പോള്‍ അനില്‍ ഒന്ന് പരുങ്ങി
" ഇപ്പൊ കോഫി കുടിച്ചു മിസ് ..ഇനിയൊരിക്കല്‍ ആവട്ടെ .."
ഒരു ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ അവനാ ബില്‍ഡിങ്ങിന്‍റെ പുറകു വശം കണ്ടു ... അവിടെയും പാര്‍ക്കിംഗ് ഉണ്ട് .. ഒരു പക്ഷെ ടോമിച്ചന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല..അവിടെ നിന്ന് ഇങ്ങോട്ട് കയറാനുള്ള വഴി വല്ലതും കാണും "
' ഞാനിറങ്ങട്ടെ മിസ് മറിയം"
" സര്‍ ..മറിയം എന്ന് വിളിച്ചാല്‍ മതി ..ഈ മിസ് വിളി വല്ലാതെ ബോര്‍ ആണേ "
" ഒക്കെ ..മറിയം .. ടോമിച്ചന്‍ ഇപ്പൊ എത്തിയിട്ടുണ്ടാവും"
" ഇടക്കിറങ്ങണം സാര്‍ " വാതില്‍ തുറന്നു കൊടുത്തവന്‍റെ നേരെ നോക്കിയപ്പോള്‍ മറിയത്തിന്‍റെ കണ്ണുകളിലെ തിളക്കം അവന്‍ ശ്രദ്ധിച്ചു ..
" വരാം ... നല്ല കളക്ഷന്‍ ഉണ്ടല്ലോ .. എന്താ ബുക്കുകളോട് ഇത്ര ഇഷ്ടം ..മറിയം എഴുതുന്നുണ്ടോ ?'
" ഇല്ല സാര്‍ ... ബോറടിക്കുമ്പോള്‍ വായനയാണ് രക്ഷ .. ടിവി കാണലോ ഒന്നുമില്ല .. ആദ്യം മുതലേ വായിച്ച ബുക്കുകള്‍ ഉണ്ട് .ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നൊക്കെ വാങ്ങാറാണ് പതിവ് ...അങ്ങനെ ആവുമ്പോള്‍ സമയം പോലെ വായിക്കാമല്ലോ ".. ചിലര്‍ വായിക്കാന്‍ എടുത്തു കൊണ്ട് പോകും ..തിരിച്ചു കിട്ടാതായപ്പോള്‍ ആണ് സ്ട്രികറ്റ് ആയി ബുക്ക് പുറത്തേക്ക് തന്നു വിടില്ലന്നു തീരുമാനമെടുത്തത് .. ക്ഷമിക്കണം കേട്ടോ .."
ഇത്തവണ മാന്യമായ പെരുമാറ്റം .. അനിലിനു കുറച്ചു മുന്‍പേ തോന്നിയ ദുഷ്ച്ചിന്തയില്‍ പ്രായശ്ചിത്തം തോന്നി .. അപ്പോഴേക്കും ടോമിയും എത്തിയിരുന്നു .അനില്‍ യാത്ര പറഞ്ഞിറങ്ങി ..
" രാത്രി കിടക്കാന്‍ നേരം മറിയത്തിന്‍റെ മെസ്സേജ് വന്നു " ഗുഡ്നൈറ്റ് ..സ്വീറ്റ് ഡ്രീംസ് " അനിലതിനു റിപ്ലെ അയച്ചില്ല .. ആരെ കണ്ടാലും അവളുടെ മുഖമാണ് നിറഞ്ഞു നില്‍ക്കുന്നത് .. അത് കൊണ്ട് വേറെയൊരു പെണ്ണിന്‍റെ മുഖവും
💬 Comments
View all comments