Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
..മാഡം പുറത്തു പോയതാണ് ... നിങ്ങള്‍ കോഫി കുടിക്കുമ്പോഴേക്കും എത്തും ..." അവളത് പറഞ്ഞപ്പോള്‍ ഗ്ലാസ് ഭിത്തിക്കപ്പുറത്തൂടെ ഒരാള്‍ ഉള്ളിലേക്ക് കയറുന്നത് കണ്ടു .. അത് മറിയം അല്ലെ ..?
" സര്‍ ..മാഡം എത്തി ..ഞാനിപ്പോ ചോദിക്കാം .." അനില്‍ നോക്കുന്നത് തിരിഞ്ഞു നോക്കിയ പെണ്‍കുട്ടി ഡോര്‍ തുറന്നു അപ്പുറത്തേക്ക് പോയി ... അവള്‍ സംസാരിക്കുന്നതിനിടെ തിരിഞ്ഞു നോക്കിയാ മറിയം അനിലിനെ കണ്ടു ചിരിച്ചു കൊണ്ട് അവളുടെ ഒപ്പം കോഫി ഹൌസിലേക്ക് വന്നു
" സാര്‍ ... വളരെ സന്തോഷം ..ഇറങ്ങിയതില്‍ " ഒഴുകി കിടക്കുന്ന വയലറ്റ് കളര്‍ സാരീ മറിയത്തിനു കൂടുതല്‍ ഭംഗി നല്‍കി ..അപ്പോഴും അവളുടെ തലയിലാ കൂളിംഗ് ഗ്ലാസ് ഉണ്ടായിരുന്നു .. പുറത്തു നിന്ന് വന്നതായിരുന്നത് കൊണ്ടാവളുടെ മൂക്കിന്‍ തുമ്പ് വിയര്‍ത്തിരുന്നു.
" രണ്ടു ബുക്ക് തപ്പി ഇറങ്ങിയതാ മിസ് മറിയം .. വിരോധമില്ലെങ്കില്‍ ഞങ്ങള്‍ അത് കോപ്പി എടുത്തോട്ടെ .."
" ഓ ..അതിനെന്നാ ..പ്ലീസ് "
അനില്‍ മറിയത്തെ ടോമിച്ചന് പരിചയപ്പെടുത്തി .. ടോമി അതിന്‍റെ കോപ്പി എടുക്കാനായി പുറത്തേക്കിറങ്ങി
" സര്‍ .. വരൂ .. ഒന്ന് നടന്നു കാണാം "
അനില്‍ അവളുടെ ഒപ്പം നടന്നു .. അപ്പുറത്തെ ലേഡീസ് സെക്ഷനിലേക്ക് കയറിയപ്പോള്‍ അവനൊന്നു പരുങ്ങി .
" ഇത് ലേഡീസ് സെക്ഷന്‍ അല്ലെ ... എനിക്കൊന്നും വാങ്ങാന്‍ ഇല്ല ..മാത്രവുമല്ല ..ഇവിടെ ലേഡീസ് ഒണ്‍ലി എന്ന് എഴുതിയും വെച്ചിട്ടുണ്ടല്ലോ "
" ഹ ഹ സാര്‍ ... അത് ലേഡീസ് ഡ്രെസ്സുകള്‍ എന്നെ ഉദ്ദേശിച്ചിട്ടുള്ളൂ ... ജെന്റ്സ് വരും .. ഗിഫ്റ്റ് വാങ്ങാനും മറ്റും ' അനില്‍ അകത്തേക്ക് കയറി ...വിലകൂടിയ ഡ്രെസ്സുകള്‍ ആണ് കൂടുതലുമെന്നു ടാഗില്‍ നിന്നവന് മനസിലായി .. ഒരു വലിയ മുറിയില്‍ ഡ്രസ്സിനു മാച്ച് ചെയ്യുന്നതരം മാലകളും വളകളും ബാഗും മറ്റും .. വേറൊരു ഡോറിനു മുകളില്‍ ബ്യൂട്ടി പാരലര്‍ എന്നെഴുതി വെച്ചിരിക്കുന്നു . മുകളിലേക്കുള്ള സ്റെയറിലേക്ക് മറിയം അവനെ ആനയിച്ചു .
"ഇവിടെയാണ് ഞാന്‍ താമസിക്കുന്നത് സാര്‍ ... മുകളിലെ
💬 Comments
View all comments