0%

Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 375

പുറകിലൊരു കിളി നാദം കേട്ടപ്പോള്‍ അനില്‍ തിരിഞ്ഞു .. ചുരിദാറിട്ട ഒരു പെണ്‍കുട്ടി ..രണ്ടു സൈഡിലും പോക്കറ്റുള്ള ഒവര്‍കോട്ടും വേഷം ..

" കോഫി ...പിന്നെയെനിക്കൊരു ബുക്കും നോക്കണം .."

" വരൂ സാര്‍ .. കൊഫിയെതാ വേണ്ടത് ? " അവള്‍ പുഞ്ചിരിച്ചു കൊണ്ട് പോക്കറ്റില്‍ നിന്നൊരു കാര്‍ഡ് എടുത്തു നീട്ടി ...അതില്‍ നിന്ന് രണ്ടു മസാല കോഫി പറഞ്ഞു അനില്‍ ഷാഹിന EK യുടെ "പുതുമഴ ചൂരുള്ള ചുംബനങ്ങൾ " എന്ന ബുക്കെടുത്ത്‌ ടോമിയുടെ പുറകെ ചെന്നു .അപ്പോഴാണ്‌ ആ ഷെല്‍ഫിനു പുറകില്‍ നിരയായി വേറെയും കുറെ ഷെല്‍ഫുകള്‍ ഉണ്ടെന്നു മനസിലായത് .. പഴകിയ മണമല്ല അനുഭവപ്പെട്ടത് , കുന്തിരക്കവും പനിനീരും മിക്സായ ഒരു നേരിയ സ്മെല്‍ ... ബുക്കുകള്‍ നന്നായി അടുക്കിയിരിക്കുന്നു .. രണ്ടു മൂന്നു പേര്‍ ഷെല്‍ഫില്‍ ബുക്ക്സ് തിരയുന്നുണ്ട് ..

' സാറെ ... ഞാന്‍ ഒന്ന് തപ്പട്ടെ ...ഒരെണ്ണം കിട്ടി .."

" ടോമി , ഞാന്‍ കൊഫിക്ക് പറഞ്ഞിട്ടുണ്ട് .."

" സാറിരുന്നോ ..ഞാന്‍ ഇതാ വരുന്നു .. ആ പെണ്കുട്ടി വന്നാല്‍ അവരെടുത്തു തരും .."

അനില്‍ തിരികെ നടന്നു ... ഒരു കോഫി ടേബിളില്‍ ഒരു പെണ്‍കുട്ടി മാത്രം ഇരിക്കുന്നത് കണ്ടവന്‍ അങ്ങോട്ട്‌ ചെന്നു

" എക്സ്ക്യൂസ് മി ..ഞാനും ഇവിടെയിരുന്നോട്ടെ "

" അതിനെന്താ സാര്‍ " അവള്‍ വായിച്ചിരുന്ന ബുക്ക് മടക്കി വെച്ചു പുഞ്ചിരിച്ചു .

' സാര്‍ രണ്ടും കിട്ടി .." ടോമി വന്നടുത്ത ചെയറില്‍ ഇരുന്നു ..

" നമുക്കിതിന്‍റെ കോപ്പി എടുക്കണമല്ലോ ടോമിച്ചാ"

' സര്‍ ... ബുക്കിവിടെ നിന്ന് പുറത്തു കൊണ്ട് പോകാന്‍ പറ്റില്ല ... മാഡത്തിന്‍റെ അനുമതി വാങ്ങിയാല്‍ തൊട്ടപ്പുറത്തെ ബില്‍ഡിംഗില്‍ സെറോക്സ് ഉണ്ട് , അവിടെ നിന്നെടുക്കാം ' എതിരെയിരുന്ന പെണ്‍കുട്ടി പറഞ്ഞു ..

അപ്പോഴേക്കും കൊഫിയെത്തി .. ചൂടുള്ള കൃഞ്ചി ബിസ്കറ്റും ..

" ..ഇതിന്‍റെ കോപ്പി വേണമല്ലോ ...എന്ത് ചെയ്യണം " അനില്‍ കോഫിയുമായി വന്ന കുട്ടിയോട് ചോദിച്ചു

" സര്‍

💬 Comments

View all comments