Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
സാര്‍ രണ്ടും കിട്ടി .." ടോമി വന്നടുത്ത ചെയറില്‍ ഇരുന്നു ..
" നമുക്കിതിന്‍റെ കോപ്പി എടുക്കണമല്ലോ ടോമിച്ചാ"
' സര്‍ ... ബുക്കിവിടെ നിന്ന് പുറത്തു കൊണ്ട് പോകാന്‍ പറ്റില്ല ... മാഡത്തിന്‍റെ അനുമതി വാങ്ങിയാല്‍ തൊട്ടപ്പുറത്തെ ബില്‍ഡിംഗില്‍ സെറോക്സ് ഉണ്ട് , അവിടെ നിന്നെടുക്കാം ' എതിരെയിരുന്ന പെണ്‍കുട്ടി പറഞ്ഞു ..
അപ്പോഴേക്കും കൊഫിയെത്തി .. ചൂടുള്ള കൃഞ്ചി ബിസ്കറ്റും ..
" ..ഇതിന്‍റെ കോപ്പി വേണമല്ലോ ...എന്ത് ചെയ്യണം " അനില്‍ കോഫിയുമായി വന്ന കുട്ടിയോട് ചോദിച്ചു
" സര്‍ ..മാഡം പുറത്തു പോയതാണ് ... നിങ്ങള്‍ കോഫി കുടിക്കുമ്പോഴേക്കും എത്തും ..." അവളത് പറഞ്ഞപ്പോള്‍ ഗ്ലാസ് ഭിത്തിക്കപ്പുറത്തൂടെ ഒരാള്‍ ഉള്ളിലേക്ക് കയറുന്നത് കണ്ടു .. അത് മറിയം അല്ലെ ..?
" സര്‍ ..മാഡം എത്തി ..ഞാനിപ്പോ ചോദിക്കാം .." അനില്‍ നോക്കുന്നത് തിരിഞ്ഞു നോക്കിയ പെണ്‍കുട്ടി ഡോര്‍ തുറന്നു അപ്പുറത്തേക്ക് പോയി ... അവള്‍ സംസാരിക്കുന്നതിനിടെ തിരിഞ്ഞു നോക്കിയാ മറിയം അനിലിനെ കണ്ടു ചിരിച്ചു കൊണ്ട് അവളുടെ ഒപ്പം കോഫി ഹൌസിലേക്ക് വന്നു
" സാര്‍ ... വളരെ സന്തോഷം ..ഇറങ്ങിയതില്‍ " ഒഴുകി കിടക്കുന്ന വയലറ്റ് കളര്‍ സാരീ മറിയത്തിനു കൂടുതല്‍ ഭംഗി നല്‍കി ..അപ്പോഴും അവളുടെ തലയിലാ കൂളിംഗ് ഗ്ലാസ് ഉണ്ടായിരുന്നു .. പുറത്തു നിന്ന് വന്നതായിരുന്നത് കൊണ്ടാവളുടെ മൂക്കിന്‍ തുമ്പ് വിയര്‍ത്തിരുന്നു.
" രണ്ടു ബുക്ക് തപ്പി ഇറങ്ങിയതാ മിസ് മറിയം .. വിരോധമില്ലെങ്കില്‍ ഞങ്ങള്‍ അത് കോപ്പി എടുത്തോട്ടെ .."
" ഓ ..അതിനെന്നാ
💬 Comments
View all comments