0%

Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 364

ആയി ജോയിന്‍ ചെയ്തു .. LKG മുതല്‍ പ്ലസ്‌ ടൂ വരെയുള്ള സ്കൂള്‍ നാല്പതോളം പേരുടെ മാനേജ് മെന്റിലുള്ള ആ സ്കൂളിന്‍റെ കീഴിലുള്ള ഊട്ടിയിലെ സ്കൂളില്‍ നിന്നാണ് അനില്‍ മാത്യു കഴിഞ്ഞ വര്‍ഷം ഈ സ്കൂളില്‍ എത്തിയത് ,, വയസ് മുപ്പത്തിമൂന്ന്

" അലന്‍ ..താന്‍ എന്തിനാ ആ കുട്ടിയുടെ തലക്ക് അടിച്ചത് ? അങ്ങനെയൊക്കെ ചെയ്യാമോ ? ഇതിപ്പോ രണ്ടു സ്റിച്ചില്‍ തീര്‍ന്നു ... അവന്‍റെ പേരന്റ്സ്‌ അറിഞ്ഞാല്‍ എനിക്ക് തന്നെയിവിടുന്നു പറഞ്ഞു വിടേണ്ടി വരും ..അറിയാമോ ?'

" അതവന്‍ എന്‍റെ അപ്പന് പറഞ്ഞത് കൊണ്ടാ ..."

" അഹ .... അങ്ങനെയൊക്കെ ചെയ്യരുത് ..ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് ടീച്ചറുടെ അടുത്താ കമ്പ്ലൈന്റ് ചെയ്യേണ്ടേ ... അല്ലാതെ താന്‍ തന്നെ ശിക്ഷിക്കുവല്ല വേണ്ടത് ?'

" ഇന്നാള് ഞാനൊരു പ്രാവശ്യം വാണിംഗ് കൊടുത്തതാ അവന്..ഇനിയെന്നെ ഒന്നും പറയരുതെന്ന് ... എന്നെ മാത്രമല്ല മറ്റു പിള്ളേരെയും അവന്‍ ചീത്ത വിളിക്കും ... "

' അപ്പോള്‍ ടീച്ചറോട് പറയണം .."

" ടീച്ചറോട് മറ്റു പിള്ളേര്‍ പറഞ്ഞതാ ... അവന്‍റെ അമ്മയെ പല പ്രാവശ്യം വിളിപ്പിച്ചു ... ഇനിയിങ്ങനെ രണ്ടെണ്ണം കൊടുത്താലെ അവന്‍ പഠിക്കൂ ... സാറെനിക്ക് എന്ത് പണിഷ്മെന്‍റ് വേണേലും തന്നോ ..എന്‍റെയമ്മയെ വിളിപ്പിക്കാതെയിരുന്നാ മതി .."

ഒഴുക്കോടെ അവന്‍ ഇന്ഗ്ലീഷില്‍ തന്നെ മറുപടി പറഞ്ഞപ്പോള്‍ അനില്‍ വായ്‌ പൊളിച്ചിരുന്നു പോയി ..ഭയമെതും ഇല്ലാതെയുള്ള സംസാരം ..

" ഹ്മം ...താന്‍ പൊക്കോ ..ഇനിയിങ്ങനെയുണ്ടാവരുത് ... "

ഓഫീസ് റൂമിലൂടെ തന്നെ അവന്‍ ഇറങ്ങിപോയപ്പോള്‍ അനില്‍ ചെന്ന് ഇന്‍റര്‍കോമിലൂടെ റിസപ്ഷനില്‍ വിളിച്ചു പറഞ്ഞു മറ്റേ പയ്യനോട് വരാന്‍ പറഞ്ഞു ..

അഞ്ചു മിനുട്ടിനുള്ളില്‍ അവന്‍ എത്തി ..രണ്ടു മിനുട്ട് സംസാരിച്ചതെ കുറ്റം ഈ പയ്യന്‍റെ കയ്യിലാണെന്നു അനിലിന് മനസിലായി .. ഒടുവില്‍ ദേഷ്യം വന്നു പേരന്റ്സിനോട് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ടാണ് അനില്‍ അവനെ പറഞ്ഞു വിട്ടത്

" അവനു രണ്ടപ്പന്‍മാരാ സാറെ ... പിന്നെ ഞാന്‍ പറഞ്ഞതിന് എന്താ കുഴപ്പം ?' അവന്‍ പറഞ്ഞ വാക്ക്

💬 Comments

View all comments