0%

Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1.2K

മറ്റു പിള്ളേര്‍ പറഞ്ഞതാ ... അവന്‍റെ അമ്മയെ പല പ്രാവശ്യം വിളിപ്പിച്ചു ... ഇനിയിങ്ങനെ രണ്ടെണ്ണം കൊടുത്താലെ അവന്‍ പഠിക്കൂ ... സാറെനിക്ക് എന്ത് പണിഷ്മെന്‍റ് വേണേലും തന്നോ ..എന്‍റെയമ്മയെ വിളിപ്പിക്കാതെയിരുന്നാ മതി .."

ഒഴുക്കോടെ അവന്‍ ഇന്ഗ്ലീഷില്‍ തന്നെ മറുപടി പറഞ്ഞപ്പോള്‍ അനില്‍ വായ്‌ പൊളിച്ചിരുന്നു പോയി ..ഭയമെതും ഇല്ലാതെയുള്ള സംസാരം ..

" ഹ്മം ...താന്‍ പൊക്കോ ..ഇനിയിങ്ങനെയുണ്ടാവരുത് ... "

ഓഫീസ് റൂമിലൂടെ തന്നെ അവന്‍ ഇറങ്ങിപോയപ്പോള്‍ അനില്‍ ചെന്ന് ഇന്‍റര്‍കോമിലൂടെ റിസപ്ഷനില്‍ വിളിച്ചു പറഞ്ഞു മറ്റേ പയ്യനോട് വരാന്‍ പറഞ്ഞു ..

അഞ്ചു മിനുട്ടിനുള്ളില്‍ അവന്‍ എത്തി ..രണ്ടു മിനുട്ട് സംസാരിച്ചതെ കുറ്റം ഈ പയ്യന്‍റെ കയ്യിലാണെന്നു അനിലിന് മനസിലായി .. ഒടുവില്‍ ദേഷ്യം വന്നു പേരന്റ്സിനോട് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ടാണ് അനില്‍ അവനെ പറഞ്ഞു വിട്ടത്

" അവനു രണ്ടപ്പന്‍മാരാ സാറെ ... പിന്നെ ഞാന്‍ പറഞ്ഞതിന് എന്താ കുഴപ്പം ?' അവന്‍ പറഞ്ഞ വാക്ക് അനിലിന്‍റെ മനസ്സില്‍ കിടന്നു വിങ്ങി ... ഒരു തെറ്റ് ചെയ്തിട്ടും അതിനെ ന്യായീകരിക്കാനുള്ള മനോഭാവം ഇത്ര ചെറുപ്പത്തിലെ .. അവരുടെ പേരന്‍റ്സിനോട് ഒന്ന് സൂചിപ്പിക്കാതെ വയ്യ ..

അനില്‍ പെട്ടന്ന് അലന്‍റെ ഡീറ്റെയില്‍ മാറ്റി മറ്റേ പയ്യന്‍റെ പേജ് എടുത്തു ." റോബിള്‍ മറിയം വിന്‍സെന്റ്' പേരില്‍ തന്നെയൊരു വ്യത്യസ്ഥത ..സാധാരണ പെണ്‍കുട്ടികള്‍ക്ക് ഇടുന്നത് പോലെ ...പഠിക്കുന്നതിനോന്നും ഒരു കുഴപ്പവുമില്ല ..

റിസപ്ഷനില്‍ വിളിച്ചു പറഞ്ഞു റോബിള്‍സിന്‍റെ പേരന്റ്സിനോട് തന്നെ വന്നു കാണാന്‍ പറഞ്ഞു

വൈകിട്ട് വീട്ടിലിരിക്കുമ്പോള്‍ അനിലിനൊരു കോള്‍ വന്നു ..

"

💬 Comments

View all comments