0%

Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1.2K

അധികമറിയുകയും ഇല്ല .. ആനുവല്‍ മീറ്റിങ്ങിനു വരുമ്പോള്‍ ഒക്കെയാണ് കാണുക

ഏയ്‌ ..നമ്മുടെ സാമ്രാജ്യം ഇവിടെയല്ലല്ലോ ... എന്നാലും ഞാന്‍ വരുമ്പോ തങ്ങുന്നയോരിടം ഉണ്ട് ... പക്ഷെ അനിലുള്ളതാ പ്രശ്നം?' ജോണ്‍ സര്‍ തിരിഞ്ഞു ബാക്കിലേക്ക്‌ നോക്കി പറഞ്ഞു

" എനിക്ക് കുഴപ്പമൊന്നുമില്ല സാര്‍ .. എവിടെയാണേലും ഞാന്‍ ഓക്കേ'

എന്നാ പിന്നെ ആദ്യം ഒരു ബാറിലേക്ക് വിട് ജെയിസാ .. രണ്ടെണ്ണം അടിക്കാം ആദ്യം .. അവിടേം കുപ്പിയൊക്കെ കിട്ടും ..എന്നാലും ബാറില്‍ ഇരുന്നടിക്കുന്നതാ അതിന്‍റെയൊരു സുഖം .."

ബാറില്‍ നിന്നിറങ്ങിയപ്പോള്‍ സമയം ഒന്‍പത് കഴിഞ്ഞിരുന്നു . ജോണ്‍ സര്‍ പറഞ്ഞ വഴിയിലൂടെ ജെയിസന്‍ വണ്ടിയോടിച്ചു .. പാര്‍ക്കിങ്ങില്‍ ഒന്നോ രണ്ടോ വണ്ടി കിടപ്പുണ്ട് .. അപ്പോഴേക്കും സെക്യൂരിറ്റി അവരുടെ പുറകെയോടി വന്നു .. ജെയിസന്‍ കീ കൊടുത്തപ്പോള്‍ അത് താഴെയുള്ള അണ്ടര്‍ ഗ്രൌണ്ടിലേക്ക് ഇറക്കി കൊണ്ട് പോകുന്നത് അനില്‍ കണ്ടു .. ഹോട്ടലെന്നോ ഒന്നും എഴുതി വെച്ചിട്ടില്ല .. ജോണ്‍ സാറിന്‍റെ പരിചയത്തിലുള്ള വല്ലവരുടെയും ഗസ്റ്റ് ഹൌസ് ആകാനും ചാന്‍സുണ്ട് ..അവനോര്‍ത്തു

വേറൊരു സെക്യൂരിറ്റി വന്നു വാതില്‍ തുറന്നപ്പോള്‍ അവരകത്തെക്ക് കയറി .ഇരുവശത്തും ഗ്രില്ലുകള്‍ പിടിപ്പിച്ച ഒരു നീണ്ട ഇടനാഴിയിലൂടെ അവര്‍ മുന്നോട്ടു നടന്നു .

" വേറെയൊരു വാതിലിന്‍റെ അവിടെയെത്തിയപ്പോള്‍ സെക്യൂരിറ്റി മടങ്ങി പോയി .. ജോണ്‍സാര്‍ ബെല്ലടിച്ചപ്പോള്‍ ഒരു വയസായ സ്ത്രീ വന്നു വാതില്‍ തുറന്നു

" എന്താ ചേട്ടത്തി സുഖമല്ലേ ..ഒത്തിരി നാളായല്ലോ കണ്ടിട്ട് ?'

" ഞങ്ങള്‍ കഴിഞ്ഞ ദിവസവും ജോണ്‍സാറിനെ പറ്റി പറഞ്ഞതേയുള്ളൂ ..ഇപ്പൊ ഇങ്ങോട്ടൊന്നും വരാറില്ലേ?'

💬 Comments

View all comments