Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
അല്‍പം മുന്‍പവള്‍ ജോണ്‍ സാറിനോട് പറഞ്ഞത് താന്‍ കേട്ടതല്ലേ ... പരിചയം ഇല്ലായെന്ന് .. ഒരു പക്ഷെ അത് ജോണ്‍ സാറിനോട് പറഞ്ഞതാവുമോ ?
അപ്പോഴേക്കും ജോണ്‍ സാറും ജെയിസനും ഇറങ്ങി വന്നു
" സാറെ ..പോയേക്കാം ... എങ്ങനെയുണ്ട് ..പോകുന്ന വഴി ഹോസ്പ്പിറ്റലില്‍ കയറാം " " ഹേയ് ..വേണ്ടാ .." അനില്‍ എഴുനേറ്റു ..അവന്‍ അകത്തേക്ക് കയറാന്‍ വേണ്ടി നോക്കുന്നതിനിടെ അടുത്ത ആള്‍ക്കാര്‍ ഗായത്രിയുടെ കാബിനിലേക്ക് കയറി ..
"സര്‍ ..എനിക്കൊന്നു രണ്ടു കാര്യങ്ങളുണ്ട് ..ഞാന്‍ വന്നേക്കാം ..' കാറില്‍ കയറുന്നതിനിടെ അനില്‍ അവരോടു പറഞ്ഞു ... എങ്ങനെയെങ്കിലും ഗായുവിനെ ഒരു നോക്ക് കൂടി കാണണം .. അവള്‍ക്കിഷ്ടമില്ലെങ്കിലും .. ദൂരെ നിന്നാണെങ്കിലും
" ഓ ..അതിനെനെന്നാ ..അല്ലെങ്കിലും ഞാന്‍ സ്കൂളിലേക്ക് വരണ്ട കാര്യമില്ലല്ലോ ... ജെയിസന്‍ എങ്ങനാ ?"
" ഞാനുമില്ല ജോണ്‍ സാറേ ... "
" അപ്പൊ അനില്‍ എങ്ങനെ പോകും ..വണ്ടി വിട്ടു തരണോ ?'"
" വേണ്ട ... നിങ്ങള് വിട്ടോ ?'
അനില്‍ അവരെ യാത്രയാക്കി തിരിച്ചു കയറാന്‍ തുടങ്ങുമ്പോള്‍ RDO എന്നഴുതിയ കാര്‍ പുറത്തേക്ക് പോകുന്നത് കണ്ടു ..അതില്‍ ഗായത്രിയെയും ... തന്നെ കണ്ടിട്ടും കാണാത്ത മട്ടില്‍ തല തിരിച്ച ഗായത്രിയെ കണ്ടവനു സങ്കടം വന്നു .. .
ഒരു നോക്ക് കാണുവാന്‍ ..ഒന്ന് മിണ്ടാന്‍ കൊതിച്ചിട്ട് ..തന്നെ ആരുമല്ലാത്ത വിധം പെരുമാറി , തന്നില്‍ നിന്നൊളിച്ചോടുന്ന പോലെ .. അവള്‍ ..തന്‍റെ ഗായു..
" RDO മാഡം എപ്പോ വരും ?' മുന്നില്‍ കണ്ട ഒരു അറ്റെന്ററോട് അവന്‍ ചോദിച്ചു
" ലേറ്റായാല്‍ ചിലപ്പോള്‍ നാളെയെ വരൂ സാറേ ... "
" മാഡം താമസിക്കുന്നത് എവിടെയാ ?'
" ജനറല്‍ ആശുപതി ലൈനിലാ .. എഴുതി വെച്ചിട്ടുണ്ട് " അനില്‍ അവിടെ നിന്നിറങ്ങി നടന്നു ..
ജെനറല്‍ ആശുപത്രിയുടെ വഴിയെ അല്‍പം നടന്നപ്പോള്‍ വലതു വശത്തായി ഒരു ഹബിറ്റാറ്റ് മോഡലൊരു വീടവന്‍ കണ്ടു . ഭിത്തിയില്‍ എഴുതി വെച്ചിരിക്കുന്നു " ഗായത്രി ജയകൃഷ്ണന്‍
💬 Comments
View all comments