Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
നിമിഷം പോലും ചിന്തിക്കനാവാതെ ..താന്‍ തിരഞ്ഞു നടന്ന തന്‍റെ ഗായത്രി ടീച്ചര്‍.... അവന്‍റെ ശരീരമാകെ വിയര്‍ത്തു .. വീഴാതിരിക്കാന്‍ അവന്‍ ഒരു കസേരയിലും മറു കൈ ജെയിസന്‍റെ തുടയിലുമമര്‍ത്തി പിടിച്ചു .. അവന്‍റെ പിടുത്തം മുറുകിയപ്പോള്‍ ജെയിസന്‍ അനിലിനു നേരെ തിരിഞ്ഞു ..കവിളില്‍ കൂടി ഒഴുകുന്ന വെള്ളം കണ്ടു ജെയിസന്‍ പെട്ടന്ന് അനിലിന്‍റെ തോളില്‍ പിടിച്ചു ..
" അനില്‍ സാറെ ..എന്ത് പറ്റി?' "
അത് കേട്ടാണ് RDO അവനു നേരെ നോക്കിയത് .. അവരുടെ കണ്ണുകള്‍ തിളങ്ങിയതും അത് കഴിഞാ നോട്ടം പതറി മാറുന്നതും അനില്‍ കണ്ടു ... ആ ഭാവം കാണിക്കാതെ RDO അവന്‍റെ നേരെ നോക്കി
" R U ഫൈന്‍ സാര്‍ ?'
"അനിലേ എന്ത് പറ്റി ഹോസ്പിറ്റലില്‍ പോകണോ ?'
" ഹേ ..വേണ്ടാ ... " അനില്‍ ഇടറുന്ന കാലുകളോടെ പുറത്തേക്കിറങ്ങി , അവനെ പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി .
" നിങ്ങളറിയുന്നതാണോ മാഡം?' ജോണ്‍ സാറിന്‍റെ സ്വരം അവന്‍ പുറകില്‍ നിന്ന് കേട്ടു
" ഹേയ് ..ഇല്ല .."
" മാഡത്തിനെ കണ്ടപ്പോളാണ് പുള്ളിക്ക് എന്തോ പറ്റിയതെന്നു തോന്നി ...അതാ ചോദിച്ചേ ..ഞങ്ങളുടെ സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആണ് ..അനില്‍ മാത്യു "
" ഓ ..നൈസ് "
RDO യുടെ കാബിനു മുന്നിലെ ചാരു ബെഞ്ചില്‍ ഇരുത്തിയിട്ട് ജെയിസന്‍ കൂടെയിരുന്നു
" സാറെ ..ഹോസ്പിറ്റലില്‍ വല്ലതും പോകണോ ?"
" ഹേയ് വേണ്ട ... ജെയിസന്‍ സര്‍ അകത്തേക്ക് കയറിക്കോ .. പെട്ടെന്നെന്തോ തല ചുറ്റുന്നത് പോലെ തോന്നി ..മാറി കിടന്നത് കൊണ്ടാവാം ..ഇന്നലെ ഉറക്കം ശേരിക്കായില്ല ..അതിന്‍റെയാ"
" എങ്കില്‍ ശെരി സാറേ " ജെയിസന്‍ അകത്തേക്ക് കയറി ... RDO യുടെ മുന്നിലെ നീളന്‍ നെയിം ബോര്‍ഡ് അനില്‍ വായിച്ചു
" ഗായത്രി ജയകൃഷ്ണന്‍ . RDO"
നാടൊട്ടുക്ക് ഓടി നടന്നിട്ടും തന്‍റെ കണ്മുന്നില്‍ ഇരുന്ന തന്‍റെ ഗായുവിനെ കാണാതെ പോയല്ലോ ദൈവമേ ..ഇവിടെയുണ്ടായിരുന്നോ തന്‍റെ ഗായു? ...തന്‍റെ ഗായു ..അങ്ങനെ പറയാമോ ?
💬 Comments
View all comments