0%

Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 390

പോലുമാവുന്നില്ല ..നിരാശയോടെ അവന്‍ തിരിഞ്ഞു നടക്കാന്‍ ഒരുങ്ങുമ്പോഴാണ് ഗേറ്റിന്‍റെ അങ്ങേയറ്റത്തു മറ്റൊരു ചെറിയ ഗെറ്റ് കണ്ടത് അവനതിലെ ഉള്ളിലേക്ക് കടന്നു .. വീടിന്‍റെ വലതു ഭാഗത്തേക്കാണ് ആ വഴി ചെല്ലുന്നത് .. അടുത്തേക്ക് നടന്നപ്പോള്‍ തന്നെ ഒരു ജനാലയുടെ അടുക്കല്‍ ബുക്കുമായി ഇരിക്കുന്ന ഗായത്രിയെ അവന്‍ കണ്ടു ..

" ടീച്ചര്‍ .."

പെട്ടന്ന് ഗായത്രി തിരിഞ്ഞു നോക്കി ..അവനെ കണ്ടൊന്നു പതറിയെങ്കിലും എന്തോ പറയാനായി ഒരുങ്ങി

" ടീച്ചര്‍ എന്ന് വിളിച്ചിരുന്ന ഞാന്‍ നിങ്ങളെ ,മനസ്സില്‍ നിന്ന് മായില്ലയെന്നു തോന്നിയപ്പോള്‍ ..ടീച്ചര്‍ എന്നുള്ള വിളി കൂടുതല്‍ അകലം കൂട്ടുന്നുവെന്നു തോന്നിയപ്പോള്‍ ടീച്ചര്‍ മാറ്റി ഗായുവെന്നു വിളിക്കാന്‍ മനസിനെ തയ്യാറാക്കിയെടുത്തത് വളരെ പാടുപെട്ടാ ......ഞാന്‍ ..ഞാനെന്തു തെറ്റ് ചെയ്തിട്ടാ ഒരു വാക്ക് പോലും മിണ്ടാതെയൊരുനാള്‍ പോയത് ... നിന്നെയിനി എനിക്ക് കാണണ്ട .. എന്നോടിനി സംസാരിക്കരുത് .. മെസ്സേജ് വിടരുത് ..എന്തെങ്കിലും പറഞ്ഞിട്ടായിരുന്നേല്‍....വേണ്ട ..എന്താ പറയാന്‍ വരുന്നേയെന്ന് ...അറിയില്ല എന്ന്‍ മാത്രം പറയരുത് .ഇനിയൊരിക്കല്‍ കൂടി അത് കേള്‍ക്കാന്‍ എനിക്കാവില്ല ... ... ടീച്ചറെ തിരക്കി ഞാനൊരുപാട് നടന്നു .. കണ്ടപ്പോള്‍ കണ്ടപ്പോള്‍ .." അവന്‍ ജനലഴിയില്‍ പിടിച്ചു പൊട്ടി കരഞ്ഞു

" അനില്‍ ഇപ്പോള്‍ പോകണം ... ഇനിയെന്നെ കാണാന്‍ വരരുത് .. എനിക്കെന്‍റെ കുടുംബമുണ്ട് ..അനിലിനു .."

" ടീച്ചര്‍ .. ഞാനിതു വരെ .."

" നോക്ക് അനില്‍ ...ഇതില്‍ കൂടുതലൊന്നും എനിക്ക് പറയാനില്ല ...അനില്‍ പോകണം .. ആളുകള്‍ വല്ലതും കണ്ടാല്‍ .."

" ഓഹോ ... ആളുകള്‍ വല്ലതും ..കണ്ടാല്‍ ... പത്രക്കാരന്‍ അനിലിനെ സ്നേഹിച്ചപ്പോള്‍ നിങ്ങള്‍ക്കീ നാണക്കെട് ഉണ്ടായിരുന്നോ ? ഇപ്പോള്‍ RDO ആയപ്പോള്‍ നാണക്കെട് അല്ലെ ... ജെയെട്ടന്‍ എവിടെ ? സോറി ..അങ്ങനേം വിളിക്കരുതായിരിക്കുമല്ലോ അല്ലെ ...ജയകൃഷ്ണന്‍ സാര്‍ എവിടെ ... "

" അനില്‍ പോകണം ... ഇനി സംസാരിക്കണമെന്നില്ല" അവന്‍ നിന്നിരുന്ന ജനലിന്‍റെ ഇടത്തെ പാളി ഗായത്രി വലിച്ചടച്ചപ്പോള്‍ അനില്‍ അവിടെ നിന്ന് നടന്നകന്നു .. അപ്പോള്‍ പുറകില്‍ മറ്റേ പാളിയും കൊട്ടിയടക്കുന്ന ശബ്ധമവന്‍

💬 Comments

View all comments