0%

Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 402

സാര്‍ ..ഇവനെന്‍റെ അച്ഛനെ കണ്ടു പിടിക്കാന്‍ സഹായിക്കാന്നു പറഞ്ഞപ്പോള്‍ .." ആ കുട്ടി വീണ്ടും സങ്കടപ്പെടാന്‍ തുടങ്ങി

" എന്താ മോന്‍റെ പേര് ? അച്ഛനെവിടെ പോയി "

' അലന്‍ ജെയ് ....എന്‍റെ അച്ഛന്‍ മരിച്ചു പോയി സര്‍ .. മരിക്കുന്നെന് മുന്നേ എന്നോട് പറഞ്ഞു ...എന്‍റെ അച്ഛന്‍ ,അതല്ല ..വേറെയാ എന്ന് ..ഞാന്‍ വലുതാകുമ്പോ അച്ഛനെ കണ്ടു പിടിക്കണോന്ന്"

" ഹേ ..അത് അലന്‍റെ അച്ചന്‍ ചുമ്മാ പറഞ്ഞതാവും കേട്ടോ .. മോന് കാര്യപ്രാപ്തി വരാന്‍ വേണ്ടി .. എല്ലായിടത്തും പോയി അന്വേഷികണ്ടേ ..അപ്പോള്‍ അലന് തന്നെ എല്ലായിടോം കാണാം ... ആള്‍ക്കാരെ പരിചയപ്പെടാം .. അങ്ങനെ അങ്ങനെ .."

അപ്പോഴേക്കും ബെല്‍ അടിച്ചു

" സാറെ ..ഞങ്ങള്‍ പൊക്കോട്ടെ .." റോബിള്‍സ് അലന്‍റെ കൈ പിടിച്ചപ്പോള്‍ അനില്‍ അവരെ പുഞ്ചിരിച്ചു കൊണ്ട് യാത്രയാക്കി

!! എന്തൊക്കെ വട്ടാണ് ? ഓരോരുത്തര്‍ ഭാര്യമാരെ സംശയിച്ചു പിതൃത്വം വരെ തള്ളി പറയുന്നു ..എന്നിട്ട് യാതൊരു ഉളുപ്പുമില്ലാതെ അത് സ്വന്തം മകനോട്‌ പറയുന്നു .. പിഞ്ചു മനസിന്‍റെ വേദന അയാള്‍ക്കറിയാമോ? അയാള്‍ തള്ളി കയറ്റുന്നത് ആവരുടെ ഹൃദയത്തിലെക്കാണെന്ന്.. ആ ചിന്ത അമ്മയെ അവരെ തെറ്റിധരിപ്പിക്കന്‍ പ്രേരിപ്പിക്കുമെന്ന് .!!

അനില്‍ ഓഫീസിലേക്ക് കയറി തന്‍റെ തിരക്കുകലേക്ക് മുഴുകി ..

മൂന്നാം നാള്‍ ..നല്ല മെസ്സേജ് കിട്ടുമെന്ന് മറിയം പ്രവചിച്ച ദിവസം

അനില്‍ അന്ന് ചരല്‍ക്കുന്നിലെക്ക് യാത്രയായി ... ഉള്ളില്‍ മെസ്സെജിന്‍റെ കാര്യം ആണ് തികട്ടിവന്നിരുന്നതെങ്കിലും അവന്‍ ജനന സര്‍ട്ടിഫിക്കറ്റും വണ്‍ ആന്‍ഡ്‌ വണ്‍ ഒണ്‍ലി സര്‍ട്ടിഫിക്കറ്റും വങ്ങനായാണ് പോയത് ...

പോകുന്ന വഴി അവന്‍ പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചു .. തന്‍റെ ബര്‍ത്ത് ഡേയ്ക്ക് ഗായത്രിയുടെ കൂടെ വന്ന് തിരി കതിച്ചതോര്‍മ വന്നപ്പോള്‍ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു ... അവളുടെ പ്രാര്‍ത്ഥന അവരുടെ കുടുംബക്ഷേത്രത്തില്‍ ആയിരുന്നല്ലോയെന്നവള്‍ ഓര്‍ത്തു ... പോകും വഴി അവിടെകൂടെയോന്നു കയറണം .. ദൈവങ്ങള്‍ പല രൂപത്തിലും പേരിലും ഉണ്ടെങ്കിലും മനുഷ്യനന്മയല്ലേ എല്ലാ ദൈവങ്ങളും ആഗ്രഹിക്കുക ..

വില്ലേജിലും പഞ്ചായത്തിലും കയറിയിട്ടവന്‍ നേരെ പോയത് ക്ഷേത്രതിലെക്കാണ്

"

💬 Comments

View all comments