Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
കണ്ണെടുക്കാന്‍ പ്രയാസപ്പെടേണ്ടിവന്നു ' സാറിനിപ്പോ എത്ര വയസുണ്ട് ? മുപ്പത്?' ആം എ കറക്റ്റ്"
' മുപ്പത്തിരണ്ട്"
' ആണുങ്ങള്‍ ഒരു ഇരുപതിയെഴില്‍ എങ്കിലും കല്യാണം കഴിക്കണം സാര്‍.. ഇപ്പോഴും ലേറ്റ് ആയിട്ടില്ല ... വല്ല ലവ് അഫയറും മറ്റോ ?'
" ഹേയ്.."
" സാര്‍ പറയണം .. എന്തൊക്കെയാ പ്രതീക്ഷിക്കുന്നെ ? ഞങ്ങള്‍ക്ക് മാര്യേജ് ബ്യൂറോ കൂടെയുണ്ട് "
' ഇപ്പോള്‍ ആലോചിക്കുന്നില്ല തല്‍കാലം "
" ഇറ്റ്സ് ഓക്കേ ...സാര്‍ ... ഇതെന്‍റെ കാര്‍ഡ് ആണ് .. ഇനി ചുരം ഇറങ്ങുമ്പോള്‍ എന്‍റെ സ്ഥാപനത്തിലേക്ക് വരണം ..ലേഡീസ് ഒണ്‍ലി ആണെങ്കിലും അറ്റാച്ച് ആയി അടുത്ത് തന്നെ ഒരു കോഫീ ഹൌസുമുണ്ട് .. ധാരാളം ബുക്ക്സും ... ടൌണില്‍ വരുമ്പോള്‍ സമയം പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കയറണം ... '
' ഓക്കേ ..ഞാന്‍ വരാം "
" സാര്‍ ...ആവനെയോന്നു ശ്രദ്ധിക്കണേ ... എനിക്കാകെ അവനെയുള്ളൂ ... ' പറയുമ്പോള്‍ മറിയത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞത് അനില്‍ കണ്ടു ...അതവന്‍ കാണാതിരിക്കാനായി ആ രാത്രിയിലും അവള്‍ കൂളിംഗ് ഗ്ലാസ് കണ്ണിലേക്ക് വെച്ച് വാതില്‍ തുറന്നു ... ]
പിറ്റേ ദിവസം അനിലിന് പുറത്ത് പോകേണ്ടതുണ്ടായിരുന്നു . വൈകുന്നേരം സ്കൂള്‍ വിടാറായപ്പോള്‍ ആണ് തിരിച്ചെത്തിയത് ..
" മിന്നു .. നാളെ രാവിലെ എന്നെയൊന്നു കാണണം കേട്ടോ ..അല്‍പം സംസാരിക്കാനുണ്ട് ..' ടീച്ചേര്‍സ് റൂമില്‍ വന്നു അനില്‍ പറഞ്ഞിട്ട് തന്‍റെ കാബിനിലേക്ക് നടന്നു ...
" ഗുഡ് ഈവനിംഗ് സാര്‍ " പതിവ് പോലെ ബുക്കുമെടുത്തു ടെറസില്‍ എത്തിയപ്പോള്‍ പരിചയമില്ലാത്ത നമ്പറില്‍ നിന്നൊരു കോള്‍.
" ഗുഡ് ഈവനിംഗ് ...ആരാണ് ?'
' സര്‍ ഞാന്‍ മറിയം ആണ് ... ഇന്ന് അവന്‍ കുഴപ്പം ഒന്നുമുണ്ടാക്കിയില്ലല്ലോ അല്ലെ ?' മധുരമുള്ള ശബ്ദം ..നേരില്‍ കേള്‍ക്കുന്നതിലും കൂടുതല്‍
" ഹേ ..ഇല്ല ..പക്ഷെ ഞാനിന്ന്‍ ഇല്ലായിരുന്നു .. കളക്ടറെറ്റു വരെ പോകേണ്ട കാര്യമുണ്ടായിരുന്നു .. ഞാന്‍ അവന്‍റെ ക്ലാസ് ടീച്ചറിനോട് പറഞ്ഞിട്ടുണ്ട് നാളെ എന്നെ കാണാന്‍ ... അവന്‍റെ കാര്യത്തില്‍
💬 Comments
View all comments