Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]
പരസ്പരം കീഴടങ്ങാത്ത അഭിനിവേശത്തിന്റെ പ്രതീകങ്ങളായി അങ്ങ് ആകാശത്താഴ്വരകള്‍ വരെ കണ്ടെത്തി തിരിച്ചു വന്നു. അവരുടെ മനസ്സും ശരീരവും ഒന്നായിത്തീര്‍ന്നു. അവളോടൊപ്പമുള്ള എല്ലാം ഞാന്‍ ആസ്വദിച്ചിരുന്നു. ആദ്യത്തെ ഫോണ്‍ കോള്‍ മുതല്‍ ദാ. ഇതു വരെയുള്ള എല്ലാം. എന്റെ ജീവിത ത്തിലെ നഷ്ടപ്പെട്ട ഏതോ ഒരു കണ്ണി വന്നു ചേര്‍ന്നതു പോലെ. ജീവിതത്തിനു ഒരു അര്‍ത്ഥമൊക്കെ വക്കുകയാണോ?
രാഖി പുലര്‍ച്ചെ എഴുന്നേറ്റുകാണണം. ബെഡില്‍ അവള്‍ ഇല്ലായിരുന്നു. ഫോണ്‍ ഇടക്കിടെ ശബ്ദിക്കുന്നുണ്ടായിരുന്നത് കാരണം ഞാന്‍ എണീറ്റു സൈലന്റ് മോഡിലാക്കിയിരുന്നു. കാര്‍ത്തികേയന്‍ ഡോക്റ്റര്‍ ആയിരുന്നു. പിന്നെയും ഞാന്‍ കിടന്നുറങ്ങി. വളരെ കാലത്തിനുശേഷം അങ്ങനെയൊന്ന് ഉറങ്ങാന്‍ ഞാന്‍ കൊതിച്ചിരുന്നു. 2 മണിക്കൂറെങ്കിലും ആ കിടപ്പ് കിടന്ന ശേഷം ഉണര്‍ന്ന് ഫോണ്‍ തപ്പി നോക്കിയപ്പോള്‍ അതു കാണുന്നില്ല.
എണീറ്റു നോക്കുമ്പോള്‍ മുറിയുടെ ഒരു മൂലക്കിരുന്ന് കണ്ണീര്‍ തുടക്കുന്ന രാഖിയെ ആണു ഞാന്‍ കണ്ടത്. ഞാന്‍ കാര്യാമറിയാന്‍ അടുത്തു ചെന്നു. ഇന്നലെ രാത്രി മദ്യലഹരയില്‍ ഞാന്‍ വേണ്ടത്തത് വല്ലതും ചെയ്തുവോ. ഛെ. മോശമായിപ്പോയി. ഞാന്‍ അവളുടെ അടുത്ത് ചെന്നിരുന്നു.
''സോറി'' ഞാന്‍ അറിയാതെ......
അവളുടെ കയ്യില്‍ എന്റെ ഫോണ് ഉണ്ട്. അതില്‍ വാട്‌സാപ്പില്‍ ആരുടേയോ ചാറ്റ് എടുത്ത് നോക്കിയാണ് അവള്‍ ഈ വിതുമ്പുന്നത്.
ഞാന്‍ ഫോണ്‍ വാങ്ങി. അതിലെ ചാറ്റുകള്‍ പരിശോധിച്ചു. കാര്‍ത്തികേയന്‍ അങ്കിള്‍. വാട്‌സാപ്പിലെ ചാറ്റ് ഹെഡ് അങ്ങനെയായിരുനു. സ്‌ക്രോള്‍ ചെയ്ത് നോക്കിയപ്പോള്‍ രാഖിയുമായി അദ്ദേഹം സംസാരിച്ചിരിക്കുന്നു. എന്നിട്ട് എന്റെ റിപ്പോര്‍ട്ടും മറ്റും അയച്ചു കൊടുത്തിരിക്കുന്നു. ഞാന്‍ ഒരിക്കല്‍ ഡലീറ്റ് ചെയ്ത് കളഞ്ഞവയാണ്. ദാ വീണ്ടും അയച്ചിരിക്കുന്നു.
അതിലെ ലാസ്റ്റ് ലൈന്‍ വായിച്ചു.
ഞാന്‍
💬 Comments
View all comments