0%

Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 739
ഞാന്‍ പ്രതീക്ഷിച്ചില്ല. അവള്‍ അടുത്ത ആഴ്ച ജോലിക്ക് പ്രവേശിക്കുവാന്‍ വരുമല്ലോ അപ്പോഴേക്കും ചെന്നൈയില്‍ പോയി തിരിച്ചു വരാം എന്നു കരുതി. കാറില്‍ കയറുമ്പോളേക്കും അവള്‍ പഴയ രാഖിയായിട്ടുണ്ടായിരുന്നു. ഫോണ്‍ വിളിച്ച് അമ്മയോട് ജോലി ശരിയായ കാര്യം പറഞ്ഞു. അവളുടെ വാക്കുകളില്‍ സന്തോഷത്തേക്കാല്‍ നിശ്ചയദാര്‍ഢ്യമായിരുന്നു നിഴലിച്ചിരുന്നത്. ഫോണില്‍ പഴയ പരസ്യം എടുത്തു നോക്കി. പുതിയ കുറേ എങ്ക്വയറീസ് വന്നിട്ടുണ്ട്. മുന്‍പ് ഡീറ്റെയില്‍ ചോദിച്ച് അയച്ച മറുപടിക്കു റിപ്ലൈ വന്നിട്ടുന്‍ട്. അമൃത, 28 വയസ്സ്, തേവര. ഞാന്‍ എന്റെ പരസ്യം മുഴുവനായി ചെയ്തു കളഞ്ഞു. ''ഇനി ഇതിന്റെ ആവശ്യമില്ലല്ലൊ.. ' രാഖിയെ എന്നെ നോക്കി. അവള്‍ എന്റെ കയ്യില്‍ പിടിച്ചു, ഒന്നും സംഭവിക്കില്ല എന്ന ഭാവത്തില്‍ കണ്ണുകള്‍ അടച്ചു.
ഞങ്ങള്‍ ഓഫീസില്‍ നിന്നിറങ്ങി, വാമന മൂര്‍ത്തി ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ അവള്‍ എന്നോട് കാര്‍ നിര്‍ത്താനാവശ്യപ്പെട്ടു. എന്റെ വണ്ടിയില്‍ നിന്ന് ദേവി വീണ്ടും പോയതു പോലെ തോന്നി. അല്പ സമയത്തിനുശേഷം രാഖി തിരിച്ചു വന്നു. എന്നെ പ്രസാദ ചന്ദനം തൊടുവിച്ചു തന്നു. എന്നിട്ട് മുടിയെടുത്ത് മുന്നിലേക്കിട്ട് എന്ന് നോക്കി പുറത്തേക്കു നോക്കാന്‍ പറഞ്ഞു. അപ്പോഴാണ് അവിടെ മുല്ലപ്പൂ വില്‍കുന്ന സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ ഇറങ്ങിച്ചെന്ന് രണ്ടു മുഴം മുല്ലപ്പൂ വാങ്ങി തിരിച്ചു വന്നു. രാഖി മുഖ തിരിച്ച് നിന്നു. എന്നോട് മുല്ലപ്പൂ ചൂടിച്ചു കൊടുക്കാന്‍ പറയുകയാണ്. ഓഫര്‍ ലെറ്റര്‍ ഒപ്പിട്ട് വാങ്ങിക്കുമ്പോള്‍ പോലും അവള്‍ ഇത്ര സന്തോഷം അനുഭവിക്കുന്നതായി തോന്നിയില്ല. ഞാന്‍ പണിപ്പെട്ടാനെങ്കിലും ആ കൃത്യം നിര്‍വഹിച്ചു. ഏതോ കണക്കു പരീക്ഷയില്‍ നൂറില്‍ നൂറും വാങ്ങിയ കുട്ടിയെപ്പോലെയായി ഞാന്‍. അവള്‍

💬 Comments

View all comments