0%

Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 740
തിരിഞ്ഞ് നേരെയിരുന്നു. മുടിയും ചൂടിയ പൂവും ഒതുക്കിയിട്ടും കണ്ണാടിയില്‍ നോക്കി എല്ലാം ശരിയായിട്ടുണ്ട് എന്നു റപ്പുവരുത്തി. ''പോവാം'' ആശ്ചര്യത്തോടെ അവളെ നോക്കിയിരുന്ന എന്നോടായി.. ''എങ്ങോട്ട്?'' ''എങ്ങോട്ടെങ്കിലും.... ഈ ലോകത്തിന്റെ അവസാനത്തിലേക്കാണെങ്കിലും.. ഞാന്‍ റെഡി'' '' ഉറപ്പാണോ? അവസാനം മാറ്റി പ്പറയുമോ? '' ഹേയ് ഒരിക്കലുമില്ല'' ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. '' എന്നാല്‍ ഞാനും റെഡി., പോയ്ക്കളയാം അല്ലേ....'' എനിക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം വന്നു ചേര്‍ന്നു. സിറ്റിയിലെ മറ്റു മുരളുന്ന കാളകളെ പിന്നിട്ട്, ഉയര്‍ന്ന കോണ്‍ക്രീറ്റ് സ്മാരകങ്ങളെ പിന്നിട്ട്, സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങളിലൂടെ അവര്‍ ഗ്രാമത്തിന്റെ നിഷ്‌കളങ്കതയിളെക്ക് യാത്രയായി. അവര്‍ക്ക് കൂട്ടായി ആ ജര്‍മ്മന്‍ കാളയും. അതിനു പക്ഷെ മനസ്സു വായിക്കാനറിയില്ലായിരുന്നു. അവസാനിച്ചു.

💬 Comments

View all comments