Chapter Title : ഇന്റര്‍വ്യൂ
ഇന്റര്‍വ്യൂ
Interview bY Durvassav
മരക്കുടിലിന്റെ വാതിലില്‍ മുട്ട് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. മുറ്റത്ത് ഒരു പാഡും പെന്നും പിടിച്ചൊരു യുവാവും ടേപ്പ് റെക്കോഡര്‍ തൂക്കി ഒരു യുവതിയും. ഇപ്പോള്‍ അഴിഞ്ഞു വീഴും എന്ന് തോന്നുന്ന ഒരു ജീന്‍സും അവന്റെ അച്ഛനും അമ്മയ്ക്കും കൂടി കയറിക്കൂടാവുന്ന ടീഷര്‍ട്ടുമായിരുന്നു അവന്റെ വേഷം. ശിരസ്സില്‍ മുടിക്കിടയിലൂടെ ട്രാക്ടര്‍ ഇട്ടു പൂട്ടിയാലെന്ന പോലെ പാടുകള്‍ തെളിഞ്ഞു കാണുന്ന ഹെയര്‍ സ്റ്റൈല്‍. ഓവിലിട്ടു വലിച്ചത് പോലെ ഒരു നീളന്‍ മുഖം. ഊശാന്‍ താടി മൂലം മുഖത്തിനൊരു മുട്ടനാടിന്റെ ച്ഛായ. വായില്‍ ബബിള്‍ ഗം ചവയ്ക്കുന്നതിനാല്‍ ശരിയ്ക്കും ഓനൊരു ആട് തന്നെ. മുന്നിലെ രണ്ടു പല്ലുകള്‍ സാധാരണയിലും കൂടുതല്‍ ഉന്തി നില്‍ക്കുന്നതിനാല്‍ ഇവന്‍ ആരെയെങ്കിലും ചുംബിച്ചാല്‍ അവളുടെ മുഖവും ട്രാക്ടര്‍ ഇട്ടു പൂട്ടിയ പോലെ ആവും എന്ന് തോന്നുന്നു. അടുത്തു നില്‍ക്കുന്ന യുവതിയ്ക്ക് ദൈവം എല്ലാം കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. കൂടുതല്‍ നോക്കാന്‍ പോയില്ല. കാലം ശെരിയല്ല. മനസ്സില്‍ ഏതു നേരവും അണ്ടിയില്ലാത്തൊരു കശുമാങ്ങ വന്ന് ഉറക്കം കെടുത്തുന്നു.
"എന്താ.. ആരാ.. " ഞാന്‍ ചോദിച്ചു.
"അങ്ങ്... മുനി ദുര്വ്വാസാവല്ലേ ?" ആട് ചോദിച്ചു.
"അതെ.." കോട്ടുവായിട്ട് ഞാന്‍ മറുപടി നല്‍കി.
"ഞങ്ങള്‍ ശല്യം ആവുമോ? ഒന്ന് ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നതാണ്. അങ്ങേയ്ക്ക് ക്ഷീണമുണ്ട്" എന്റെ ബോറടി കോട്ടുവായ അവനു ക്ഷീണം ആയി തോന്നിയത്രേ. എങ്കില്‍ ഇവനെ ശേരിയാക്കിയിട്ടു ബാക്കി കാര്യം.
"അതെ ക്ഷീണം ഉണ്ട്. പനി മുണ്ണിയിട്ടു വരുന്ന വഴിയാണ്" ഞാനൊന്നു ചൊറിച്ചു മല്ലി.
ചെക്കന് ചിരി പൊട്ടി. യുവതിയാവട്ടെ ഗ്ലോബല്‍ മാര്‍കറ്റില്‍ കാപ്പിപൊടിയ്ക്ക്
💬 Comments
View all comments