Chapter Title : ഇര 4
ഇര 4
Era Part 4 bY Yaser | Previous Parts

ഒരു നിമിഷം മിഥുൻ തരിച്ച് തല താഴ്ത്തി നിന്നു. പിന്നെ മുഖമുയർത്തി ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചു. അടി കൊണ്ട കവിൾ പൊത്തി അവൻ തല താഴ്ത്തി നിന്നു. അടി കിട്ടിയതിലുപരി ഒരു പെണ്ണ് ഇത്രയും പേരുടെ മുന്നിൽ വെച്ച് അടിച്ചതായിരുന്നു അവന്റെ മനസ്സിനെ വേദനിപ്പിച്ചത്.അതും ചെരുപ്പു കൊണ്ട്. അപമാനം കൊണ്ടവൻ തലയുയർത്താതെ നിന്നു. ചുറ്റും കൂടിയ കുട്ടികളുടെ കണ്ണുകൾ ഷഹാനയിലായിരുന്നു.പക്ഷേ അവൾ നിർവികാരമായ മുഖത്തോടെ അവരെ തിരിച്ചും നോക്കി.. കുട്ടികളുടെ കൂട്ടം കണ്ട് മറ്റു കുട്ടികൾ കൂടി അവിടെക്ക് വന്ന് കൊണ്ടിരുന്നു. മിഥുൻ മുഖമുയർത്തി. അവന്റെ കണ്ണുകൾ കോപം കൊണ്ടും, അപമാനം കൊണ്ടും ചുവന്നിരുന്നു. ''എടീ...'' ഒരലർച്ചയോടെ ഷഹാനയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ചുവരിലൂടെ അവളെ മുകളിലേക്കുയർത്തി. മിഥു നിന്റെ നീക്കം അപ്രതീക്ഷിതമായിരുന്നതിനാൽ ഒരു നിമിഷം ഷഹാന കൈകാലുകൾ കൊണ്ട് വായുവിൽ തുഴഞ്ഞു. ഒരു നിമിഷത്തെ വെപ്രാളത്തിന് ശേഷം മന:സാനിദ്ധ്യം വീണ്ടെടുത്ത അവൾ മട്ടിൻ കാൽ കൊണ്ട് മിഥു നിന്റെ അടിവയറ്റിൽ ആഞ്ഞിടിച്ചു. "അമ്മേ....." ഇരു കൈകൾ കൊണ്ടും വയർ പെത്തിപ്പിടിച്ച് കൊണ്ട് നിലത്തേക്കിരുന്ന മിഥുനിൽ നിന്നും ഒരു ഞെരുക്കം പുറത്ത് വന്നു. പെട്ടെന്ന് മിഥുനിന്റെ കൈ കഴുത്തിൽ നിന്ന് പിടിവിട്ടപ്പോൾ ഷഹാന നിലത്ത് കാൽക്കുത്തി വീണു. അവന്റെ പിടുത്തം മൂലം വേദനിച്ച കഴുത്ത് അവൾ പതിയെ തടവി. "എടാ...... കാലൻ വരന്നെ .... ഓടിക്കെ.." ചുറ്റും കൂടിയിരുന്ന കുട്ടികളിൽ ഒരുവൻ വിളിച്ച് പറഞ്ഞ് കൊണ്ട് അവിടെ നിന്ന് ഓടി മറഞ്ഞു. കുട്ടികൾ വരാന്തയുടെ മറ്റേയറ്റത്തേക്ക് നോക്കിയപ്പോൾ പ്രൊഫസർ രാമചന്ദ്രൻ നടന്ന് വരുന്നത് കണ്ടു.നിമിഷനേരം കൊണ്ട് കുട്ടികൾക്കിടയിലെ കലപില സംസാരം അവസാനിച്ചു. കുട്ടികളിൽ കുറച്ചു പേർ ഒരോരുത്തരായി പിരിഞ്ഞു പോകാൻ തുടങ്ങി. ബാക്കിയുള്ള കുട്ടികൾ ഇരുവശത്തേക്കും നീങ്ങി നിന്നപ്പേളുണ്ടായ വഴിയിലുടെ രാമചന്ദ്രൻ മിഥുനിന്റെ അടുത്തെത്തി. "എന്താടാ ..... കൂട്ടം കൂടി നിൽക്കുന്നത് " ഇടിവെട്ടുന്നത്പോലെ അയാൾ ചുറ്റും കൂടി നിന്നവരോടായി ചോദിച്ചു. കുട്ടികൾ പെട്ടെന്ന് തന്നെ അവരവരുടെ ക്ലാസുകളിലേക്ക് മടങ്ങി. രാമചന്ദ്രനെ കണ്ട ഷഹാന ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു. കോളേജിൽ എല്ലാവർക്കും പേടിയുള്ള വ്യക്തിയാണയാൾ പോരാത്തതിന് എം ടിയുടെ ബന്ധുവും. " എന്താടാ എന്തുപറ്റി?" കുമ്പിട്ടിരിക്കുന്ന മിഥുനിന്റെ തോളിൽ കൈവെച്ച് കൊണ്ട് അയാൾ ചോദിച്ചു. " അത്.... ഇവൾ...." മിഥുൻ ഒന്നാലോചിച്ചു. കാര്യം പറയണോ. പെട്ടെന്ന്
💬 Comments
View all comments