Chapter Title : ഇര 4
തന്നെ അവൻ തീരുമാനം എടുത്തു. വേണ്ട പറഞ്ഞാൽ അത് അതിലും വലിയ നാണകേടാവും "ഇവൾ " ചോദ്യഭാവത്തിൽ രാമചന്ദ്രൻ മിഥുനിനെ നോക്കി "ഒന്നുമില്ല സാർ" അവനൊഴിഞ്ഞു മാറാൻ ശ്രമിച്ചു "പിന്നെന്തിനാ 'അമ്മേ' എന്ന് വിളിച്ച് അലറിക്കരഞ്ഞത് " സംശയത്തോടെ അയാൾ ചോദിച്ചു " അത്... പിന്നെ... " മിഥുന്നൊന്ന് ആലോചിച്ചു നിമിഷ നേരം കൊണ്ടവനൊരു നുണ തട്ടിക്കൂട്ടിയെടുത്തു കൊണ്ട് തുടർന്നു "സാർ ഞാൻ ഓടി വരുകയായിരുന്നു. അപ്പോൾ ഈ കുട്ടിയുടെ കാൽ തട്ടി വീണതാണ്. അവൻ ഷഹാനയുടെ നേരെ വിരൽ ചൂണ്ടി, അല്ല എന്ന് പറയരുതേ എന്ന ആംഗ്യ ഭാവത്തിൽ പറഞ്ഞു. "സത്യമാണോടീ" അയാൾ ഷഹാനയുടെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു. ഷഹാന ഒന്ന് അന്തിച്ചു നിന്നു. എന്തിനായിരിക്കും മിഥുൻ അങ്ങനെ പറഞ്ഞതെന്ന് ആലോചിച്ചിട്ട് അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല. എങ്കിലും അവൾ തലയാട്ടി സമ്മദിച്ചു കൊണ്ട് സുമയ്യയെ ചൂണ്ടി പറഞ്ഞു. "അതേ സാർ, ഞാനിവളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ..... " അവൾ പറഞ്ഞത് മുഴുവനാക്കാൻ സമ്മദിക്കാതെ രാമചന്ദ്രൻ ഇടയിൽ കയറി പറഞ്ഞു. "എന്നാൽ പിന്നെ എല്ലാവരും അവരവരുടെ ക്ലാസുകളിലേക്ക് പൊയ്കോളൂ." അവർ മൂവരെയും നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. ഷഹാനയെ ക്രൂരമായ ഒരു നോട്ടം നോക്കിക്കൊണ്ട് മിഥുൻ അവന്റെ ക്ലാസിനു നേരെ നടന്നു. സുമയ്യ രാമചന്ദ്രന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ അവളുടെ ക്ലാസിനു നേരെ ഓടി. ഷഹാന പതിയെ തന്റെ ക്ലാസിലേക്ക് കയറി. ക്ലാസ് ഒരു നിമിഷം നിശബ്ദമായി. എല്ലാക്കണ്ണുകളും അവളുടെ നേരെയായിരുന്നു. അവൾ അവളുടെ സീറ്റിൽ ചെന്നിരുന്നു. അവളുടെ മനസ്സിലപ്പോഴും മിഥുൻ പറഞ്ഞ കള്ളമായിരുന്നു. ആ സമയം ഷഹാനയുടെ പുറഞ്ഞൊരു കൈ വന്നവർന്നു. ഓർക്കാപുറത്തായിരുന്നതിന്നാൽ ഷഹാന ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി.നിമിഷയാണ്. പിൻബെഞ്ചിലിരിക്കുന്ന കുട്ടി "എന്താടീ " ചോദ്യഭാവത്തിൽ അവൾ നിമിഷയെ നോക്കി. "ഒന്നുമില്ല ഷഹാന നീയെന്താ അലോചിക്കുന്നത് മിഥുനിനെ കുറിച്ചാണോ " ഷഹാനയുടെ തോളിൽ വെച്ചിരുന്ന കൈ തലം ഒന്നുകൂടി അമർത്തിക്കൊണ്ട് നിമിഷ ചോദിച്ചു. ''അതേ" " അല്ലെങ്കിലും അവന് രണ്ട് തല്ലിന്റെ കുറവുണ്ടായിരുന്നു. പക്ഷേ നീയത് കൊടുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. കെട്ടോ നിന്റെ ദൈര്യത്തെ സമ്മതിച്ചു തരാതെ വയ്യ." "തല്ലാൻ കരുതിയിട്ട് തല്ലിയതൊന്നുമല്ലെടീ. അവന്റെ ഒരു മാതിരിയുള്ള വർത്തമാനം കേട്ടപ്പോൾ എനിക്കത് പിടിച്ചില്ല. കുറച്ച് കാലമായി അവനിത് തുടങ്ങിയിട്ട്. എല്ലാം കൂടെ ആലോചിച്ചപ്പോൾ എനിക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. അറിയാതെ പ്രതികരിച്ചു പോയതാണ്'' കഴിഞ്ഞ
💬 Comments
View all comments