Chapter Title : ഇര 4
ആസൂത്രണം ചെയ്യാൻ. എന്താ പറ്റില്ലേ......?" ചോദ്യഭാവത്തിൽ മിഥുൻ കൂട്ടുകാരെ നോക്കി. " ഞങ്ങൾ ശ്രമിക്കാമെടാ ഇന്ന് ക്ലാസ്സിൽ കയറിയില്ലെങ്കിലും ശരി നിന്റെ കാര്യം നടത്തിയിട്ടേ ഞങ്ങൾക്കിനി വിശ്രമമുള്ളൂ " ആ വാക്കുകൾ ജയന്റെതായിരുന്നു. "ഇന്റർവെൽ സമയവും ലഞ്ച് ബ്രേക്ക് സമയവുമാണ് ഇനിനമ്മുടെ മുന്നിലുള്ളത്. അത് മാക്സിമം മുതലെടുക്കണം. " മിഥുൻ അവരുടെ ജോലികൾ അവരെ പറഞ്ഞേൽപിച്ചു. "അപ്പോൾ നെക്സ്റ്റ് ഹവർ നമുക്ക് ക്ലാസ്സിൽ കയറാമല്ലേ... അത് കഴിഞ്ഞല്ലേ ഇന്റർബെൽ." വാച്ചിൽ നോക്കി സേവ്യർ സംശയത്തോടെ ചോദിച്ചു. " നിനക്ക് വേണമെങ്കിൽ കയറിക്കോ ഞാനില്ല " മിഥുൻ പറഞ്ഞു. "ഞാനും " ജയൻ ഏറ്റുപിടിച്ചു. " ഞാൻ എന്തായാലും ക്ലാസ്സിൽ കയറുന്നു. ഇന്റെർവെല്ലിനു ഞാനുണ്ടാവും നിങ്ങളുടെ കൂടെ. പിന്നെ ക്ലാസ്സിൽ കയറുന്നത് എന്തിനാണെന്ന് വെച്ചാൽ പഠിക്കാനൊന്നുമല്ല. ഇന്റെർവെല്ലിന് ഒരു മണിക്കൂറും പത്ത് മിനിറ്റും ഉണ്ട് അതുവരെ വെറുതെ ഇരിക്കേണ്ട അത് കൊണ്ടാണ് " സേവ്യർ തന്റെ ഭാഗം ന്യായമാക്കി. "എന്നാൽ ഞാനും ക്ലാസ്സിൽ കയറുകയാ.. മിഥുൻ. കാരണം. പുറത്തിരുന്നാൽ പിന്നെ നമ്മൾ കോളേജിൽ നിന്നും പുറത്താകും ഇന്റെർവെല്ലിനു പ്ലാൻ ചെയ്തതൊന്നും നടക്കില്ല." ജയൻ തന്റെ അഭിപ്രായം മിഥുനിനോട് പറഞ്ഞു. "അതൊന്നും കുഴപ്പമില്ലെടാ...ലഞ്ച് ബ്രേക്ക് കഴിഞ്ഞാലുള്ള പിരിയഡ് കട്ട് ചെയ്യണം ആ സമയത്ത് ഞാനിവിടെ വരും. നിങ്ങളും ഉണ്ടാവണം കൂടെ എനിക്കറിയേണ്ട അവളുടെ വിവരങ്ങളും. " "ഞങ്ങളുണ്ടാവും " രണ്ടു പേരും മിഥുനിന് മറുപടി കൊടുത്തു. ഉച്ചക്ക് കാണാം എന്ന ധാരണയോടെ താൽകാലികമായി അവർ പിരിഞ്ഞു. ജയനും സേവ്യറും ക്ലാസുകളിലേക്ക് മടങ്ങി. സമയം കടന്നു പോയി. ഇന്റർവെൽ സമയം. ഷഹാനയെ
💬 Comments
View all comments