0%

Chapter Title : ഇര 4

Author : യാസർ Read All Parts 181

വരാം എന്നായിരുന്നു അവന്റെ മറുപടി. ആ സമയത്ത് മിഥുൻ തന്റെ മറ്റ് രണ്ടു കൂട്ടുകാരുടെ അടുത്തായിരിന്നു. നാളെ ഷഹാനയെ നേരം വൈകി കോളേജിൽ എത്തിക്കാൻ അവരുടെ കൂടി സഹായം ആവശ്യപ്പെടാൻ വന്നതായിരുന്നു അവൻ. "അപ്പോൾ ഞാൻ പറഞ്ഞത് മനസിലായില്ലേ നാളെ അവൾക്കൊരു പണികൊടുക്കാൻ നിങ്ങളും എന്റെ കൂടെ വേണം." മിഥുൻ ജയനിൽ നിന്ന് കേട്ട പ്ലാൻ അവരോട് വിവരിച്ചതിന് ശേഷം പറഞ്ഞു. " ഞങ്ങളുണ്ടെടാ കൂടെ " അവർ അവന് സപ്പോർട്ട് നൽകി "എന്നാൽ ഞാൻ പോവുകയാണ് " "ഒക്കെ ടാ, നീ അവൾ എപ്പോഴാണ് പോവുക, എങ്ങനെയാണ് പോവുക, ഏത് സമയത്താണ് പോവുക എന്നിങ്ങനെയുള്ള കാര്യങ്ങൾ അന്വേഷിച്ചിട്ട് വാ. അതിനു ശേഷമേ നേരം വൈകിക്കേണ്ടത് എങ്ങനെയാണെന്ന് തീരുമാനിക്കാൻ കഴിയൂ. "അതെനിക്കും അറിയാം ജയനും, സേവ്യാറും കാര്യങ്ങൾ മനസ്സിലാക്കി വെച്ചിട്ടുണ്ട്. ഇനി അവരെയെന്ന് കണ്ടാൽ മാത്രം മതി." തന്റെ കൂട്ടുകാരോടുള്ള മതിപ്പോടെ മിഥുൻ പറഞ്ഞു. "എന്നാൽ കോളേജ് കഴിഞ്ഞ് കാണാമെടാ അതല്ലേ നല്ലത്." "അതേ. ഞാനേതായാലും അവരെ കണ്ടിട്ട് വരാം എന്നാലേ കാര്യങ്ങൾക്കൊരു തീരുമാനമാവൂ" മിഥുൻ പോവാൻ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. " നീ പോയിട്ട് വിവരങ്ങളറിഞ്ഞിട്ട് വാടാ ഞങ്ങളുണ്ട് കൂടെ " കൂട്ടത്തിലൊരാൾ പറഞ്ഞു. മിഥുൻ ബൈക്കിൽ കയറി കോളേജ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. നാളത്തെകാര്യമോർത്തുള്ള ക്രൂരമായ ഒരാനന്ദം അവന്റെ മുഖത്തുണ്ടായിരുന്നു. ഉച്ചയൂണിന്റെ സമയമായപ്പോളേക്കും മിഥുൻ ക്യാംപസിലെ മരച്ചുവട്ടിലെത്തി. അൽപസമയം കഴിഞ്ഞാണ് ജയനും സേവ്യാറും എത്തിയത്. ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷമാണ് അവർ വന്നത്. അത് കൊണ്ടായിരുന്നു അവർ നേരം വൈകിയത് "എന്തായി കാര്യങ്ങൾ "

💬 Comments

View all comments