0%

Chapter Title : ഇര 5

Author : യാസർ Read All Parts 340

സൽമാൻ നാലാമൻ സലാഹുദ്ധീൻ. വണ്ടിയിൽ മൂന്നു മക്കളും ഹാജിയാരുമാണുണ്ടായിരുന്നത്. സൽമാൻ ആക്സിലെറ്ററിൽ വീണ്ടും കാലമർത്തി വണ്ടി വീണ്ടും സ്പീഡ് കൂടി. ഷഹാനയെ തുറന്നു കിടന്ന ഓമ്നിയുടെ പിൻ സീറ്റിൽ ഇട്ടു കൊണ്ട് മിഥുനോടായി സുമേഷ് പറഞ്ഞു "മച്ചാനെ നീ പൊയ്ക്കോ, ആരോ ഞങ്ങളെ കണ്ടിട്ടുണ്ട്" അവർ ഓമ്നിയുടെ പിൻ ഡോറുകൾ വലിച്ചടച്ചു. മിഥുൻ പെട്ടന്ന് തന്നെ ഷഹാന കാണാതെ മുൻസീറ്റിലൂടെ പുറത്തിറങ്ങി. വേലിക്ക് കുത്തിയ വള്ളിപടർപ്പുകൾകിടയിലൂടെ നൂണ്ട് കയറി ഓടാൻ തുടങ്ങി. പിടിവലിക്കിടയിൽ ഷഹാനയുടെ ഷാൾ കരസ്ഥമാക്കിയ സുമേഷ് അതുകൊണ്ട് അവളുടെ കാലുകൾ ബന്ധിച്ചുകൊണ്ട് രണ്ടാമനോടായി പറഞ്ഞു "ടാ പുറത്തിറങ്ങി ലോക് ചെയ്ത് ഓടി രക്ഷപ്പെടണം, അതേയുള്ളു വഴി. "ശരി" അവരിരുവരും പെട്ടന്ന് തന്നെ പുറത്തിറങ്ങി ഓംനിയുടെ ഡോർ വലിച്ചടച്ചു. അപ്പോൾ തന്നെ സുമേഷ് ഓടി രക്ഷപെടാൻ തുടങ്ങി, രണ്ടാമൻ താക്കോൽ ഉപയോഗിച്ച് ഡോർ ലോക് ചെയ്തു. അപ്പോയെക്കും സൽമാൻ ഓംനിക്കരികിൽ കാർ നിർത്തിയിരുന്നു. ഹാജിയാരും മക്കളും കാറിൽ നിന്നും പെട്ടന്ന് ചാടി ഇറങ്ങി. ഡോർ ലോക് ചെയ്തു താക്കോൽ ഊരുന്നതിനു മുമ്പ് തന്നെ ഹാജിയാരുടെ കൈ അയാളുടെ പുറത്ത് വീണു. താക്കോൽ ഊരാൻ ശ്രമിക്കാതെക'ഥ,ക'ള്‍.കോo അടികൊണ്ടയാൾ തിരിഞ്ഞ് ഓടാൻ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും ഹാജിയാർ കൈ കൊണ്ട് അയാളുടെ കോളറിൽ കുത്തി പിടിച്ചിരുന്നു. "സലീമേ ഓടുന്നവന്റെ കാര്യം നോക്ക്, ഇവന്റെ കാര്യം ഞാൻ നോക്കാം" ഹാജിയാർ മക്കൾക്ക്‌ നിർദ്ദേശം നൽകികൊണ്ട് ഇടതു കൈ കൊണ്ട് അയാളുടെ വലതു കൈപത്തിയിൽ മുറുക്കി കൊണ്ട് ചോദിച്ചു. "എന്താടാ അന്റെ പേര്?" അയാൾ ഒരക്ഷരം മിണ്ടിയില്ല. അതുകണ്ട് ഹാജ്യാർക് കലി

💬 Comments

View all comments