0%

Chapter Title : ഇര 5

Author : യാസർ Read All Parts 179

കയറി.അയാൾ അവന്റെ കൈ തന്റെ കൈക്കുള്ളിലിട്ട് തിരിച്ചു. "ആ... "അയാൾ വേദനകൊണ്ടലറി. അയാൾ അലറുന്ന ശബ്ദം ഗൗനിക്കാതെ സലീം സുമേഷിന് പുറകെ ഓടാൻ തുടങ്ങിയിരുന്നു. സമയം കളയാതെ സൽമാൻ ഓംനിക്കരികിലെത്തി. താക്കോൽ ഉപയോഗിച്ച് ഡോർ തുറന്നു. അകത്തു കിടക്കുന്ന ആളെ കണ്ട് അവൻ ഒരുനിമിഷം ഞെട്ടി. അവൻ ഉപ്പയോട് വിളിച്ചു പറഞ്ഞു, "ഉപ്പാ ഇതു ഇങ്ങളെ ചങ്ങായിന്റെ മോളാണ്," "ആര് മൊയ്തീന്റെ മോളോ" ഹാജിയാർ പിടിച്ചയാളുടെ കൈ ഒന്നുകൂടി മുറുക്കിപ്പിടിച്ചു കൊണ്ട് ചോദിച്ചു. "അതെ"അവൻ ഷഹാനയുടെ കാലുകളിലെ കെട്ടുകളഴിച്ച് ഷാൾ അവൾക്കു കൊടുത്തു കൊണ്ട് ഉപ്പയോട് പറഞ്ഞു. ഷഹാന വേഗം ഷാൾ മാറത്തേക്കിട്ടുകൊണ്ട് ഓംനിയിൽ നിന്ന് പുറത്തേക്കിറങ്ങി നന്ദിയോടെ സൽമാനെ നോക്കി. "താങ്ക്സ്". അവൾ സൽമാനോട് നന്ദി പറഞ്ഞു. അവനൊന്നു പുഞ്ചിരിച്ചതിനു ശേഷം ഉപ്പയുടെ അരികിലേക്ക് ചെന്നു. അവൻ ഉപ്പ പിടിച്ചിരുന്നയാളുടെ കോളറിൽ കുത്തിപ്പിടിച്ചു കൊണ്ട് ഉപ്പയോട് പറഞ്ഞു, "ഉപ്പാ ഷഹാനയുടെ വാപ്പച്ചിക്കൊന്നു വിളിക്കണം, പിന്നെ പോലീസിലും അറിയിക്കണം" ഹാജിയാർ അയാളുടെ മേൽ നിന്ന് പിടി അയച്ചു. പിന്നെ മുഖമടച്ച് ഒരടി കൊടുത്തുകൊണ്ട് വീണ്ടും ചോദിച്ചു "എന്താടാ നിന്റെ പേര്"? അയാൾ അപ്പോഴും ഒന്നും മിണ്ടിയില്ല. ഹാജിയാർ ഇളയ മകൻ സലാവുദ്ധീനോട് പറഞ്ഞു, "സലാവു നീ വേഗം മൊയ്ദീനൊന്ന് വിളിക്ക്, പിന്നെ പോലീസിനേം. അവർ വേഗം ഇവിടെ വരട്ടെ. അത്കേട്ട ഷഹാന പെട്ടന്ന് അവരുടെ അരികിലേക്കെത്തിയിട്ട് ഹാജിയാരോട് പറഞ്ഞു. "എനിക്ക് കോളജിലേക്ക് പോണം, കേസൊന്നും കൊടുക്കണ്ട ഇക്ക" "അതൊന്നും ശെരിയാവില്ല മോളെ, ഇവന്മാരെ വെറുതെ വിട്ടാൽ ശെരിയാവൂല്ല, മോള് ഉപ്പാനെ വിളിക്ക്" ഹാജിയാർ ഒന്നു നിർത്തി. ഒരു

💬 Comments

View all comments