Chapter Title : ഇര 6
ഡിസ്പ്ലേയിൽ തെളിഞ്ഞ നമ്പർ അയാൾക്ക് അവരിചിതമായിരുന്നു. അവൻ വേഗം കാൾ സൈലന്റാക്കി ഫോൺ പോക്കറ്റിൽ തന്നെ വച്ചു. അൽപ്പം സമയം കഴിഞ്ഞപ്പോൾ സലീമിന്റെ ഫോൺ വീണ്ടും അതേറിങ്ങ് ട്യൂൺ മുഴങ്ങിയപ്പോൾ റഹീം ഹാജി മകനെ രൂക്ഷമായി നോക്കികൊണ്ട് ചോദിച്ചു "അനക്കാ ഫോൺ ഒന്ന് സൈലന്റ് ആക്കി വച്ചൂടെ ഹിമാറെ" "സോറി ഉപ്പാ" അവൻ ഫോൺ കയ്യിലെടുത്തു കാൾ സൈലന്റാക്കി നമ്പർ നോക്കിയപ്പോൾ മുമ്പ് വന്ന അതേ നമ്പർ തന്നെയാണ്. അവൻ ഉപ്പയോട് പറഞ്ഞു "ഉപ്പാ നേരത്തെ വന്ന കാൾ തന്നെയാ ഞാൻ കാൾ എടുക്കട്ടെ?" "പുറത്തേക്കു പോ അവിടുന്ന് എടുത്താൽ മതി, ഇതൊരു പോലീസ് സ്റ്റേഷൻ അല്ലേ" സ്റ്റേഷന് അകത്തുള്ള വെയ്റ്റിംഗ് റൂമിൽ ആയിരുന്നു അവർ... "ശെരിയുപ്പാ" സലീം വേഗം ഫോണുമായി പുറത്തിറങ്ങി കാൾ അറ്റൻഡ് ചെയ്തു. "ഹലോ" "ഹലോ ഞാൻ അർജുൻ, റഹീം ഹാജിയുടെ നമ്പർ അല്ലേ ഇത്" മറുവശത്തു നിന്നും പരിചിതമല്ലാത്തൊരു ശബ്ദം ഒഴുകിയെത്തി "അതേ, ഉപ്പ പോലീസ് സ്റ്റേഷനിലാണ്, നിങ്ങൾ ആരാ മനസ്സിലായില്ലല്ലോ" അപ്പുറത്തെ ആൾ ആരാണെന്ന് മനസ്സിലാവാതെ സലീം ചോദിച്ചു. "ഒക്കെ, ഞാൻ അർജുൻ, നിങ്ങൾ രാവിലെ ഒരാളെ പിടികൂടിയില്ലേ അവിടെ വന്നിരുന്ന ഷായുടെ പി എ ആണു ഞാൻ, എന്തായി കാര്യങ്ങൾ എന്ന് തിരക്കാൻ അദ്ദേഹം പറഞ്ഞു, അതാ വിളിച്ചത്" "ഒക്കെ.. മനസിലായി.. ഒന്നുമായില്ല... ആ പെൺകുട്ടി പരാതി തരുന്നില്ല എന്നാണു പറഞ്ഞത്, പക്ഷേ സി ഐ സാർ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. അതിലേക്കു സാക്ഷിമൊഴി രേഖപ്പെടുത്താൻ വന്നതാ ഞങ്ങൾ" "അയാൾ ആരാ, എന്താ എന്നൊക്കെ മനസ്സിലായോ?" "ഇല്ല,
💬 Comments
View all comments